Thursday, November 20, 2008

ചിരി

ചിരി
മുന്‍പില്‍ കാണുന്നതു പല്ലുകള്‍
വെളുവെളുത്ത, മുല്ലമൊട്ടു പോലുള്ള പല്ലുകള്‍
അതിനുള്ളില്‍ പോടുകള്‍
പോടിനുള്ളില്‍ ചിലപ്പോള്‍ കീടങ്ങളും
അതിനു പിന്നില്‍ ചുവന്ന നാവ്
രാജസഭാവത്തിനിതു പോരേ?
ഇനിയും പിന്നില്‍ ഇരുളടഞ്ഞ ഗര്‍ത്തം
കറുപ്പാര്‍ന്ന ഊടു വഴികള്‍
അയ്യയ്യോ...
ഒരു ചിരി കാണുമ്പോള്‍ പേടിയാവുന്നു

© ജയകൃഷ്ണന്‍ കാവാലം

9 comments:

നരിക്കുന്നൻ said...

അതിനാൽ ഞാൻ പൊട്ടിച്ചിരിക്കുന്നില്ല. ഒരു ചെറു പുഞ്ചിരി.
ഹഹഹഹഹ

വല്യമ്മായി said...

http://rehnaliyu.blogspot.com/2006/12/blog-post_116715050128548041.html

കാപ്പിലാന്‍ said...

smiley

:):)

വികടശിരോമണി said...

ഏതു ചിരി കണ്ടാലും പേടിക്കണം.പിഞ്ചുകുഞ്ഞുങ്ങളുടെയൊഴിച്ച്.

smitha adharsh said...

ഞാനും ഒന്നു സ്മൈലുന്നെ ഉള്ളൂ..

:)

Unknown said...

എന്റെ ചിരിയാണ് എന്റെ ഏറ്റവും വലിയ ആകർഷണം എന്നാണ് എന്റെ കൂട്ടുകാർ പറയുന്നത്.

Unknown said...

എന്റെ ചിരിയാണ് എന്റെ ഏറ്റവും വലിയ ആകർഷണം എന്നാണ് എന്റെ കൂട്ടുകാർ പറയുന്നത്.

Jayasree Lakshmy Kumar said...

ദെപ്പഴാ കാവാലം പോയി കണ്ണാടി നോക്കിയെ?

കാവാലം ജയകൃഷ്ണന്‍ said...

എസ് വി: സ്വാഗതം. എന്താണീ മൌനം?

നരിക്കുന്നന്‍: പുഞ്ചിരി ഹാ കുലീനമാം കള്ളം എന്നും പണ്ട് ആരോ പറഞ്ഞിട്ടുണ്ട്‌. അതു കൊണ്ട്‌ ഈ പുഞ്ചിരിയെ ഒരു ‘കടാക്ഷം‘ ആയി സ്വീകരിക്കുന്നു. (കടാക്ഷം കുഴപ്പക്കാരനാണൊ എന്തോ...)

വല്യമ്മായി: സ്വാഗതം. വന്നിരുന്നു, കണ്ടിരുന്നു, കമന്‍റിയിരുന്നു.

കാപ്പിലാന്‍: തിരിച്ചുമൊരു സ്മൈലന്‍.

വികടശിരോമണി: പല്ലുപോയ അപ്പൂപ്പന്മാരുടെയും, അമ്മൂമ്മമാരുടെയും ചിരിയും കുഴപ്പമില്ല. (ന്നാലും അപ്പൂപ്പന്മാരെ അല്പം സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാലം കലികാലമല്ലേ)

സ്മിത ആദര്‍ശ്‌: തിരിച്ചും സ്മൈലന്‍

അനൂപ് കോതനല്ലൂര്‍: എന്നലൊന്നു ചിരിച്ചേ നോക്കട്ടെ...

ലക്ഷ്മി: കണ്ണാടി നോക്കിയതല്ല... താടിക്കു കൈ കൊടുത്തിരിക്കുന്ന ഒരു ഫോട്ടോ ഈയിടെ ഞാന്‍ കണ്ടു. ഞാന്‍ അതു സൂം ചെയ്തു നോക്കി. അപ്പോള്‍ ഒരു കള്ളച്ചിരി ആ മുഖത്തില്ലേന്നൊരു സംശയം. അതാണു സംഭവം... (ഞാനിവിടില്ല...)

വന്നു കണ്ടു പുഞ്ചിരിക്കുകയും, അട്ടഹസിക്കുകയും, സ്മൈലുകയും, ചൂടാവുകയും, പ്രാകുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. കൂടെ ഒരു കടാക്ഷവും