Thursday, November 06, 2008

ഒരു കീര്‍ത്തനം

വേദന നീയെനിക്കെന്തിനു തന്നു
വേദ വിഹാരി മുരാരേ
വേനലിതില്‍ കുളിര്‍ മഴയായ് പൊഴിയാന്‍
വൈകുവതെന്തിനു വെറുതേ - ഇനിയും
വൈകുവതെന്തിനു വെറുതേ...

വേവും മനസ്സുമായ് ഇടറും പദങ്ങളാല്‍
ഇഹലോകമെല്ലാം തിരയുന്നു നിന്നെ
കരുണ ചൊരിയുവാന്‍ കരുണാകരായിനി
അരുതരുതരുതേ വൈകരുതേ

ഈ ദുഃഖസാഗര നടുവില്‍ ഉഴറുന്നു
നിന്‍ നാമ വൈഖരി കണ്ഠത്തിലിടറുന്നു
കനലുകളെരിയും കരളില്‍ പകരാന്‍
കരുണാമൃതം തൂകി നീ വരണേ

പദമലര്‍ തൊഴുവാന്‍ ഒരു കുറി കാണ്മാന്‍
കണ്ണുകള്‍ വെമ്പുന്നു ദീനബന്ധോ
പദനിസ്വനങ്ങള്‍ക്കു കാതോര്‍ത്തു കാക്കുമ്പോള്‍
പ്രേമാമൃതം തൂകി നീ വരണേ...

© ജയകൃഷ്ണന്‍ കാവാലം

4 comments:

നരിക്കുന്നൻ said...

ഹൃദ്യമായ വരികൾ.
ആലാപന സുഖം തരുന്ന മനോഹരമായ കീർത്തനം.

ആശംസകളോടെ,
നരി.

ചിരിപ്പൂക്കള്‍ said...

ജയാ,
ഭക്തി തുളുമ്പി നില്‍ക്കുന്ന സുന്ദരമായ രചന,
വീണ്ടും എഴുതുക.
ആശംസകളോടെ.
നിരഞ്ജന്‍.

ജിജ സുബ്രഹ്മണ്യൻ said...

നല്ല വരികള്‍..ഇതാരെങ്കിലും ഒന്നു ഈണമിട്ട് പാടിയിരുന്നെങ്കില്‍.ജയന്‍ തന്നെ പാടിയാലും മതി

കാവാലം ജയകൃഷ്ണന്‍ said...

കേരള ഇന്‍സൈഡ്: സ്വാഗതം. ചെയ്തിട്ടുണ്ട്‌. താങ്കളുടെ ഈ നിസ്വാര്‍ത്ഥസേവനത്തിന് നന്ദി അറിയിക്കുന്നു.

നരിക്കുന്നന്‍: ഇതു കുറച്ചു പണ്ടെഴുതിയതാണ്. നന്ദി

ചിരിപ്പൂക്കള്‍: സ്വാഗതം. ഹൃദ്യമായ പേരാണല്ലോ താങ്കളുടെ ബ്ലോഗിന്‍റെ പേര്... നിരഞ്ജന്‍ എന്ന പേരു പോലെ തന്നെ... സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു.

ലക്ഷ്മി: നന്ദി

കാന്താരിക്കുട്ടി: ഞാന്‍ തന്നെ പാടണോ? കുറച്ചു പേര്‍ വന്നു പോകുന്ന ഒരു ബ്ലോഗാണിത്. ഞാന്‍ തന്നെ അതിനു പാരയാകണോ? ഏതായാലും നോക്കട്ടെ. ആരെയും കിട്ടിയില്ലെങ്കില്‍ ഒന്നു ശ്രമിച്ചു നോക്കാം.