Sunday, September 08, 2013

വെറുതേ വരുന്നോണം പിന്നെയും...

എവിടെയോ വാടിക്കൊഴിഞ്ഞൊരാപ്പൂവുകള്‍
തിരികെത്തിരഞ്ഞുകൊണ്ടോണമെത്തി
മറവിയില്‍ പഴകിയ കളികള്‍ തന്നാരവം
പൂവേ പൊലി വിളിച്ചോണമെത്തി

എവിടെയക്കാലമാപ്പുതുമതന്‍ മേളമെ-
ന്നറിയാതെയോര്‍ത്തു കൊണ്ടോണമെത്തി
എവിടെയും ശൂന്യമെന്നറിയുമെന്നാകിലും
വെറുതേയിത്തവണയും ഓണമെത്തി...


© കാവാലം ജയകൃഷ്ണന്‍

Monday, July 15, 2013

ആത്മാവു പാടുമ്പോള്‍ (കവിത) ആലാപനം

ആത്മാവു പാടുമ്പോള്‍ (കവിത)
കാവാലം ജയകൃഷ്ണന്‍
ആലാപനം ബിജു കൊട്ടില (നാടകക്കാരന്‍)