Sunday, November 16, 2008

ഉറക്കത്തിലെ കൂട്ടുകാരി

അവന്‍റെ രാവുകളില്‍
അവളവനോടു ചേര്‍ന്നുറങ്ങുമായിരുന്നു
അവന്‍റെ സ്വപ്നങ്ങള്‍ അവളുടേതുമായിരുന്നു
അവന്‍റെ മാറിലെ ചൂടേറ്റ്, അവന്‍റെ ഗന്ധമേറ്റ്,
അവന്‍റെ പരിലാളനമേറ്റവള്‍
എന്നും അവനോടൊപ്പമുണ്ടായിരുന്നു
അവനോടൊപ്പമുള്ള നിദ്രകള്‍
അവള്‍ക്കെന്നും പ്രിയമുള്ളതായിരുന്നു
പുലരി വന്നവനെ ഉണര്‍ത്തുമ്പോള്‍
അവള്‍ക്കെന്നും പരിഭവമായിരുന്നു
അവള്‍ക്കു മനോഹരമായ കണ്ണുകളുണ്ടായിരുന്നു
ആ കണ്ണുകളില്‍ പ്രണയമുണ്ടായിരുന്നു
അവളുടെ ശരീരം മിനുസമുള്ളതായിരുന്നു
അവള്‍ക്കു വാലുണ്ടായിരുന്നു...
...
...
...
...
...
...
...
പൂച്ചക്കു പിന്നെ വാലില്ലാതിരിക്കുമോ?

© ജയകൃഷ്ണന്‍ കാവാലം

11 comments:

നരിക്കുന്നൻ said...

എന്റെ നിഷ്കളങ്കാ,
ഇമ്മാതിരി വടിയാക്കല്.. സഹിക്കൂല്ലാ....

വികടശിരോമണി said...

ഇതിനൊക്കെയാ നിഷ്കളങ്കത എന്നു പറയുന്നേ?:)

ജിജ സുബ്രഹ്മണ്യൻ said...

ഇതു മനുഷ്യനെ കളിയാക്കലാ ട്ടോ..

smitha adharsh said...

ശ്ശൊ ! ആരോടും പറയണ്ട..ഞാന്‍ എന്തൊക്കെയോ വിചാരിച്ചു..ഹി..ഹി..ഹി

ഹരീഷ് തൊടുപുഴ said...

അയ്യേ!!! പൂച്ചയായിരുന്നോ??

കുറുക്കൻ said...

അയ്യേ..
ഇയാളെന്താ ഒറക്കത്തില് പൂച്ചനെ കെട്ടിപ്പിടിച്ചാ കെടക്കണേ..

Jayasree Lakshmy Kumar said...

ഇത്രക്ക് വേണ്ടായിരുന്നു...

കാവാലം ജയകൃഷ്ണന്‍ said...

നരിക്കുന്നന്‍: വടിയോ? അയ്യോ.. വടിയാക്കിയതല്ല കേട്ടോ. ഒരു കാര്യം പറഞ്ഞു വന്നപ്പോള്‍ കഥാപാത്രത്തെക്കുറിച്ചു പറയാന്‍ അല്പം താമസിച്ചെന്നേയുള്ളൂ. എന്നാലും ഞാന്‍ സത്യം പറഞ്ഞില്ലേ. പറയാതിരുന്നില്ലല്ലോ...

വികടശിരോമണി: എന്‍റെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിയേ. ഇപ്പോള്‍ തോന്നുന്നില്ലേ ഞാന്‍ നിഷ്കളങ്കനാണെന്ന്‌?

കാന്താരിക്കുട്ടീ: ആര് ആരെ എപ്പൊഴാ കളിയാക്കിയത്?

സ്മിത ആദര്‍ശ്: വിചാരങ്ങള്‍ ആണ് മനുഷ്യനെ നയിക്കുന്നത്. അതു കൊണ്ട്‌ വിചാരം അവസാനിപ്പിക്കണ്ട.

ഹരീഷ് തൊടുപുഴ: അതെന്താ ഒരു അയ്യേ??? പൂച്ചയെ ഇഷ്ടമില്ലേ? (എനിക്കും ഇഷ്ടമില്ല കേട്ടോ ആ ജന്തുവിനെ.)

കുറുക്കന്‍: സ്വാഗതം. അതെന്നെക്കുറിച്ചല്ല കുറുക്കാ പറഞ്ഞത്. എനിക്കു പൂച്ചയില്ല. ഉള്ളത് രണ്ട്‌ ഉശിരന്‍ പട്ടിക്കുട്ടന്മാരാ. അവന്മാരാണെങ്കില്‍ ഒറ്റ പൂച്ചയെ ആ വഴി നടക്കാന്‍ പോലും സമ്മതിക്കില്ല. പിന്നല്ലേ കൂടെ കിടത്തി ഉറക്കുന്നത്. എനിക്ക് ഇഷ്ടമേയില്ല പൂച്ചയെ.

ലക്ഷ്മി: എന്തു പറ്റി? എല്ലാവരും പരിഭവത്തിലാണല്ലോ... പാവം ഞാന്‍

എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു...

mayilppeeli said...

അയ്യോ....അതു പൂച്ചയായിരുന്നോ......ഒരു പൂച്ചയേപറ്റി ഇത്ര മനോഹരമായ വരികള്‍.....

കാവാലം ജയകൃഷ്ണന്‍ said...

മയില്‍പ്പീലി: അതു നമ്മുടെ പൂച്ച തന്നെ... സാക്ഷാല്‍ പൂച്ച. സന്ദര്‍ശനത്തിന് നന്ദി

നന്ദ said...

ഹൊ! ആ ക്ലൈമാക്സ്.

(ഫോര്‍വേഡ് മെസേജുകളിലെപ്പോലത്തെ കുത്തുകള്‍ എന്തിനാ? സര്‍പ്രൈസ് ആക്കാനോ? ;))