നീയെന്തിനെന്നെ വീണ്ടുമുണര്‍ത്തി
കണ്ണില്‍ പ്രതീക്ഷതന്‍ പൂക്കള്‍ വിടര്‍ത്തി
കല്ലോലവീചികള്‍ ഗീതം പൊഴിക്കും
കാവാലമാറിന്റെ തീരത്തു നിര്‍ത്തി
കാമിനീ ഹേ പ്രിയ രാഗമേ നീയെന്തെന്‍
കൂരിരുള്‍ പാതയില്‍ ദീപമായ് മിന്നി
ഹൃത്തില്‍ വിഷാദഗ്നിജ്വാലകള്‍ നീളവേ
നീയെന്തിനെന്നില്‍ കിനാക്കളായ് മാറി
നീയെന്തിനെന്നുമെന്‍ സ്വപ്നസഞ്ചാരത്തില്‍
സ്നേഹം പൊഴിക്കും പ്രകാശമായ് മാറി
അറിയില്ലയിന്നും ഇതജ്ഞാത സത്യം
ഇതവനി തന് സ്വന്തമാം മിഥ്യതന്‍ സത്യം
ഇതിവനുടെ നെഞ്ചിലെ ജീവന്റെ സ്വത്വം
© ജയകൃഷ്ണന് കാവാലം
Subscribe to:
Post Comments (Atom)
17 comments:
Hridhyamaaya varikal...
aashamsakal.
"ഇതവനിതന്...സത്യം"
കവിത വായിച്ചു. അഭിനന്ദനങ്ങള്‍
നീയെന്തിനെന്നുമെന്‍ സ്വപ്നസഞ്ചാരത്തില്‍
സ്നേഹം പൊഴിക്കും പ്രകാശമായ് മാറി
അറിയില്ലയിന്നും ഇതജ്ഞാത സത്യം
ഇതവനി തന് സ്വന്തമാം മിഥ്യതന്‍ സത്യം
ഇതിവനുടെ നെഞ്ചിലെ ജീവന്റെ സ്വത്വം
കൊള്ളാമല്ലോ ജയകൃഷ്ണാ !
മാഷെ,
കവിത നന്നായി..ആശംസകള്‍..
ഓടോ: ഇത് വായിച്ചപ്പോള്‍ എനിക്ക് കുറച്ച് സംശയങ്ങളും ചോദിക്കാന്‍ കുറെ ചോദ്യങ്ങളും ഉണ്ട്..പക്ഷെ ഞാനൊന്നും ചോദിക്കുന്നില്ല...ഞാനാരാ മ്വോന്‍....ഹിഹിഹിഹിഹിഹിഹിഹി...
നന്നായിരിയ്ക്കുന്നു, മാഷേ
നന്നായിരിക്കുന്നു
nannayirikkunnu
aasamsakal
കാവ്യ ഭംഗി തുളുമ്പുന്ന കാവാലം വരികള്‍ .ആശംസകള്‍
ഓടോ -ചാണക്യന് പറഞ്ഞത് ശ്രദ്ധിക്കുമല്ലോ :)
പ്രതീക്ഷകള്‍ തന് പൂക്കള്‍ വിടര്‍ത്തി,
കൂരിരുള്‍ പാതയില്‍ ദീപമായ് മിന്നി, സ്ന്നേഹം പൊഴിക്കും പ്രകാശമായ് മാറി
എന്നും അങ്ങനെ തന്നെയാവട്ടെ.
കവിത നന്നായി, അഭിനന്ദനങ്ങള്‍
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...
എന്ന പാട്ടോര്‍മ്മ വന്നു
നന്നായിരിക്കുന്നു
- സുനന്ദ
കവിത നന്നായിട്ടുണ്ട്
ആശംസകള്‍...*
സുന്ദരമായ കവിത ജയകൃഷ്ണാ
നല്ല വരികള്‍.
ഫസല്‍, ആചാര്യന്, കാന്താരിക്കുട്ടി, ചാണക്യന്, ശ്രീ, ലക്ഷ്മി, ramaniga, കാപ്പിലാന്, എഴുത്തുകാരി, വാഴക്കോടന്‍, സുനന്ദ, ശ്രീ ഇടമണ്‍, സപ്ന അനു ബി ജോര്‍ജ്ജ്, hAnLLaLaTh എല്ലാവര്ക്കും സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു
വായിച്ച് കഴിഞ്ഞപ്പോള്‍ പ്രതീക്ഷകളാണോ അതോ ആശങ്കകളാണോ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല
:)
വരികള്‍ മനോഹരം
അരുണ്‍ കായംകുളം: അതൊരു ഉത്തരം മുട്ടിക്കുന്ന ചോദ്യമാണല്ലോ കൂട്ടുകാരാ. സര്‍വ്വസംഗപരിത്യാഗികളായ സന്യാസിമാര്‍ക്ക് എന്ത് ആശങ്ക, എന്തു പ്രതീക്ഷ???്
Post a Comment