അതു രാത്രിയായിരുന്നു
അവള്‍ വന്നതു സത്യമായിരുന്നു
ഇതു നക്ഷത്രങ്ങള്‍ പറഞ്ഞതാണ്
എന്‍റെ കിനാവുകള്‍ക്കു കൂട്ടിരുന്ന താരകള്‍ !
അവര്‍ പറയുന്നതു കള്ളമാവില്ല
അവരുടെ ചിന്തകള്‍ക്ക് എന്നേക്കാള്‍ ഉണര്‍വ്വുണ്ട്
പുലരിയേക്കാള്‍ ഉണ്മയുണ്ട്
പക്ഷേ അവസാനം?
അതു മാത്രം നക്ഷത്രങ്ങള്‍ പറഞ്ഞില്ല
എന്തു കൊണ്ടോ... അതു മാത്രം...
എത്ര ചോദിച്ചിട്ടും കണ്‍ചിമ്മിയതല്ലാതെ
ഒന്നും പറയാന്‍ അവര്‍ തയ്യാറല്ല
അപ്രിയസത്യം പറയാതിരിക്കുന്നതല്ലേ ഭേദം?
© ജയകൃഷ്ണന്‍ കാവാലം
Wednesday, May 27, 2009
Subscribe to:
Post Comments (Atom)
8 comments:
അതെ സത്യം അപ്രിയമാണെങ്കില്‍ പറയണ്ട
:)
പക്ഷെ അവസാനം ?
ഇതൊരു ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കും എന്നും!
അതും അവര്‍ തന്നെ പറയണോ..?
:)
ജയാ ഇഷ്ടപ്പെട്ടു ഇക്കവിത :)
Athangane parayan kazhiyumo........?
വേണ്ട മാഷെ അപ്രിയ സത്യം പറയണ്ട...
രാത്രിയില്‍ അവള്‍ വന്നത് സത്യമാണോ?:)
കണ്ണുചിമ്മിക്കൊണ്ടു പലതും പറയാന്‍ കഴിയില്ലേ?
അരുണ്‍ കായംകുളം, ramaniga: സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു
hAnLLaLaTh: അതൊരു ചോദ്യമാണ്
ആചാര്യന്‍: നന്ദി
നീരജ: പറയാതെ എങ്ങനെ അറിയും?
ചാണക്യന്‍: സത്യം. സത്യമായും വന്നിരുന്നു അവള്‍. പക്ഷേ രൂപം വ്യക്തമല്ലെ. എന്നാല്‍ അവള്‍ സുന്ദരിയായിരുന്നു. അഭൌമമയ സൌന്ദര്യമുള്ളവള്‍ !
ജിതേന്ദ്രകുമാര്‍: സ്വാഗതം. അതു ശരിയാ. പക്ഷേ അവര്‍ കണ്ണു ചിമ്മിയപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അതുകൊണ്ട് കാണാന്‍ കഴിഞ്ഞില്ല.
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു
Post a Comment