Saturday, June 20, 2009

എന്‍റെ മുറി

എന്‍റെ പ്രിയയാമീയറയില്‍ ഞാന്‍ നിത്യവും
ഏകനായ് വിശ്രമിക്കും
നിഴലുകള്‍ നല്‍കുന്ന ചുംബനപ്പൂക്കള്‍ തന്‍
നിര്‍വൃതിയാസ്വദിക്കും
പരിഭവക്കൊഞ്ചലും കവിതയും കേള്‍ക്കുവാന്‍
ജനലുകള്‍ കാതോര്‍ത്തു കാത്തിരിക്കും
അവ പ്രകൃതിതന്നധരത്തില്‍ കൈകള്‍ മൂടും

നിശ്വാസമെന്നാത്മരാഗവും പേറിയെന്‍
നിശയുടെ മൂകത ധന്യമാക്കും

നിഴല്‍ സഖി,യവളുടെ വടിവുകളാലെന്നില്‍
രതിസ്വപ്നമൊന്നു പകര്‍ന്നു നല്‍കും
ചന്ദ്രിക ചാരത്തണഞ്ഞതു പോലൊരു
പുഞ്ചിരിയെന്നില്‍ പകര്‍ന്നു നല്‍കും
ഞാനെന്നിലെയെന്നില്‍ അലിഞ്ഞു ചേരും

പകലുകള്‍ പാടുന്ന പാട്ടുകളല്ലാതെ
രാത്രിയൊരീണം കരുതി വയ്ക്കും
ആ രാഗമൊരു രാഗമാലികയായ് മാറി
മമജീവഗാഥയായ് ഭൂമി പാടും
എന്‍റെ പൂക്കൈതയാറുമതേറ്റു പാടും...

© ജയകൃഷ്ണന്‍ കാവാലം

14 comments:

അരുണ്‍ കരിമുട്ടം said...

ബോസ്സ്, നല്ല വരികള്‍:)

Junaiths said...

:0)

സന്തോഷ്‌ പല്ലശ്ശന said...

ചൊല്ലി രസിക്കാന്‍ നല്ല കവിത...പ്രമേയവും നല്ലത്‌ ...ആസ്വദിച്ചു.....

പാവപ്പെട്ടവൻ said...

മനോഹരം മാഷേ.... ഇഷ്ടപ്പെട്ടു

ചാണക്യന്‍ said...

നല്ല വരികള്‍ ജയകൃഷ്ണന്‍....ആശംസകള്‍...

കാപ്പിലാന്‍ said...

വളരെ നന്നായിരിക്കുന്നു ജയ

ബഷീർ said...

ആശംസകൾ

പാവത്താൻ said...

നല്ല വരികൾ...ചൊല്ലാൻ(ചൊല്ലിക്കേൾക്കാൻ) സുഖമുള്ള കവിത..

ജിജ സുബ്രഹ്മണ്യൻ said...

വരികൾ വളരെ നന്നായി ജയകൃഷ്ണൻ

റാം said...

സുഹൃത്തേ വളരെ നന്നായിരിക്കുന്നു
ലളിതമായ നല്ല വരികള്‍
എനിക്കിഷ്ടപ്പെട്ടു

റാം said...

സുഹൃത്തേ വളരെ നന്നായിരിക്കുന്നു
ലളിതമായ നല്ല വരികള്‍
എനിക്കിഷ്ടപ്പെട്ടു

Anonymous said...

സുഹൃത്തേ വളരെ നന്നായിരിക്കുന്നു
ലളിതമായ നല്ല വരികള്‍
എനിക്കിഷ്ടപ്പെട്ടു

റാം said...

സുഹൃത്തേ വളരെ നന്നായിരിക്കുന്നു
ലളിതമായ നല്ല വരികള്‍
എനിക്കിഷ്ടപ്പെട്ടു

കാവാലം ജയകൃഷ്ണന്‍ said...

ഒരു പത്താം ക്ലാസ്സ് കവിത...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി