Sunday, June 07, 2009

കിളിപ്പാട്ട്*

ഒരു കിളി കരഞ്ഞു
ഒരു കിളി ചിലച്ചു
ഒരു കിളി പാടി

ഒരു കിളി കരഞ്ഞതും മറു കിളി ചിലച്ചതും
മറ്റേക്കിളി പാടിയതും പണ്ഡിതര്‍ കേട്ടു
അവരതിന്നൊരു കഥ മെനഞ്ഞു
‘ത്രിഗുണ’മെന്നൊരു പേര്‍ കൊടുത്തു
തത്വ,ശാസ്ത്രാര്‍ത്ഥങ്ങളേകി നിത്യവും പാടി

മൂന്നു പേരും ചേര്‍ന്നുരച്ചതിനര്‍ത്ഥമുണ്ടായി
ആ അര്‍ത്ഥം തത്വമായ്, വിശ്വാസമായ്
ആചാരമായ് നാമമായ് ഗീതമായ്
കിളികള്‍ സം‍പൂജ്യരായ്
കിളിവാക്കില്‍ കവിതയുണ്ടായ്
കിളിക്കൊഞ്ചല്‍ ഹൃദ്യവുമായ്

മൂന്നു തത്വം, മൂന്നു സ്വത്വം
മൂന്നവസ്ഥയിങ്ങനെ
മൂന്നു മുന്നൂറായിരം ശ്രുതി-
യവയിലുണ്ടായി

മൂന്നവസ്ഥാവിശേഷങ്ങള്‍!
മൂന്നു ലോകം!, മൂന്നു ഗുണം!
മുക്കിളികളെന്തറിഞ്ഞു മൂഢസാമ്രാജ്യം!

*കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യമില്ല. (ഇതാണോ കവിത എന്നു പോലും...)

© ജയകൃഷ്ണന്‍ കാവാലം

10 comments:

ramanika said...

ഒന്നും ചോദിക്കുന്നില്ല
പക്ഷെ എഴുതിയത് ഹൃദ്യമായി !

സബിതാബാല said...

മൂന്ന് ഗുണങ്ങളും നിറഞ്ഞവരികള്‍

അരുണ്‍ കരിമുട്ടം said...

ഉം..ശരിയാ:)

chithrakaran:ചിത്രകാരന്‍ said...

ചോദ്യമില്ലായിരിക്കാം.പക്ഷേ... കാര്യമായ ചിന്ത നടക്കുന്നുണ്ട് !!!

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം... കവിത തന്നെ.... ആശംസകള്‍...

ഹന്‍ല്ലലത്ത് Hanllalath said...

..സങ്കല്‍പ്പമല്ലേ എല്ലാം...

സന്തോഷ്‌ പല്ലശ്ശന said...

ജയേട്ടന്‍ ഒടുവില്‍ ഇങ്ങിനെ പറഞ്ഞസ്ഥിതിക്ക്‌.....കവിത .....മ്‌ഹ്‌.......ഞാനൊന്നു പറയുന്നില്ലേയ്‌....

വാനമ്പാടി said...

കൊള്ളാം .. നന്നായിരിക്കുന്നു

കാപ്പിലാന്‍ said...

ത്രിഗുണന്‍ ,ത്രിത്വം ഇതെല്ലാം ഇതില്‍ നിന്ന് വന്നവയല്ലേ ജയ :)

neeraja said...

നീ എന്തിനെന്നെ വീണ്ടുമുണര്‍ത്തി .................