എന്റെ ദുഃഖത്തില്‍ നിന്നുണര്‍ന്ന സന്തോഷമേ
നിന്നില്‍ പിറന്നവള് ദുഃഖമായ് തീര്‍ന്നതെന്തേ
എന്റെ കണ്ണീരിലെ മധുവില്‍ നിന്നൂറിയോളേ
നിന്റെ മാധുര്യമെന്‍ കണ്ണീരായ് നിറയ്വതെന്തേ
എന്റെ സര്‍വ്വസ്വവും ഹോമിച്ച പ്രതീക്ഷയേ
നിന്നില്‍ ഹവിസ്സാകാന്‍ എന്നെയും വിളിപ്പതെന്തേ
© ജയകൃഷ്ണന് കാവാലം
8 comments:
സാന്ദ്രം...
നല്ല വരികള്‍ ജയകൃഷ്ണന്...
ഓടോ: ആളെ പറയൂ, കാണുമ്പോള്‍ ചോദിച്ചു നോക്കാം...:):):)
നല്ല വരികള്‍!
കൊള്ളാം.
ഇപ്പൊ ഇങ്ങനെയൊക്കെത്തോന്നുവതെന്തേ?
എന്റെ സര്‍വ്വസ്വവും ഹോമിച്ചിട്ടു പോയാല്‍ പിന്നെ കാര്യമുണ്ടോ...... എന്ത് പറ്റി പണി കിട്ടിയന്നു തോന്നുന്നല്ലോ ?
hAnLLaLaTh: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു.
ചാണക്യന്: ഏത് ആള്?, ഞാന്‍ എന്റെ കവിതയെക്കുറിച്ചെഴുതിയതാണ്. അവളെ കാണാന്‍ എന്റെ ആത്മാവിലേക്കു നോക്കിയാല്‍ മതി. സര്‍വ്വസംഗപരിത്യാഗിയായ എന്നോട് ഇങ്ങനെയൊന്നും ചോദിക്കല്ലേ ചാണക്യാ.
ramaniga: സ്വാഗതം
ലതി: ഹേയ്, പ്രത്യേകിച്ചൊരു കാരണവുമില്ല. വെറുതേ തോന്നിയതാ
പാവപ്പെട്ടവന്: സ്വാഗതം. സര്‍വ്വസ്വവും ഹോമിച്ചാലേ മോക്ഷമുള്ളൂ കൂട്ടുകാരാ. താങ്കള്‍ ഉദ്ദേശിച്ച പണി ഇപ്പോള്‍ എന്തായാലും കിട്ടിയിട്ടില്ല.
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു.
ഐ പി അഡ്രസ്സ് 62. ല്‍ തുടങ്ങുന്ന ഒരു അനോണിച്ചേട്ടന് എന്തിനണാവോ ഇ മെയില്‍ പേജിലോട്ട് കെട്ടിയെടുത്തത്? മൂന്നാലു റൈറ്റ് ക്ലിക്കും ചെയ്തിട്ടുണ്ടല്ലോ??? കോപ്പിയടിക്കാനാണോ? പക്ഷേ അതിനുള്ള വകുപ്പും, നിലവാരവുമൊന്നും ഇതിലില്ലല്ലോ ചേട്ടാ...
ചേട്ടന്മാരുടെ ഒരു കാര്യം. എനിക്കു വയ്യ
thirakkonnumilla. madi thanne! sukhamalle? kavithakal ellam vayikkunnundu. nanmakal nerunnu.
Post a Comment