Saturday, March 21, 2009

ഞാന്‍ എങ്ങനെ ഒരു കവിയായി?

മുഗ്ധമാം വസന്തത്തില്‍ പൂമ്പൊടി തേടും-കാട്ടു
വണ്ടു പോല്‍ മനസ്സെങ്ങോ തിരയുന്ന സന്ധ്യകളില്‍
പൊയ്പ്പോയ വസന്തത്തിന്‍ പൂമ്പൊടി തേടി-സത്യ,
മിഥ്യകള്‍ക്കുള്ളില്‍ മനം ഭ്രാന്തമായലയുമ്പോള്‍
ദുഃഖസാഗരത്തിര നിത്യവും തലോടുന്ന
ഹൃത്തിലെ തീരങ്ങളില്‍ കൊടുങ്കാറ്റടിക്കുമ്പോള്‍
മന്ദമാരുതന്‍, മൃദു പല്ലവാംഗുലികളാല്‍
മനസ്സിന്‍ മനസ്സിനെ സ്നേഹമായ് തഴുകുമ്പോള്‍
വീണലിഞ്ഞുറവയായെങ്ങോട്ടോ ഒഴുകുന്ന
കണ്ണുനീരത്രേ മമ കാവ്യഗീതങ്ങളെന്നും

കവിയായ് ചമച്ചവയെന്നെയീ മണ്ണില്‍ നിന്നും
വിണ്ണില്‍, മനസ്സുകളിലെങ്ങുമേ പ്രതിഷ്ഠിച്ചു
വാക്കുകള്‍; വിരഹാദ്ര സ്വപ്നങ്ങള്‍ രൂപം കൊണ്ട
കാവ്യമാല്യങ്ങള്‍ മമ മാനസകുമാരിമാര്‍
കണ്ണുനീരൂട്ടി,ആത്മ വേദന നല്കി, സ്വപ്ന-
വര്‍ണ്ണങ്ങളേകി ഹൃത്തില്‍ ലാളിച്ച കുമാരിമാര്‍
കവിയായ് മാറി ഞാനാ കാവ്യമോഹിനികളെ
സ്നേഹിച്ചു കീര്‍ത്തനങ്ങള്‍ നിത്യവും പാടിപ്പാടി


© ജയകൃഷ്ണന്‍ കാവാലം

8 comments:

the man to walk with said...

engineyayirunnu alle..?

Anonymous said...

മാഷേ,താളാത്മകമായ,വൃത്ത നിബദ്ധമായ ഒരു നല്ല കവിത വായിച്ച സന്തോഷം...ഒരു പാട്‌ നന്ദി....

കാപ്പിലാന്‍ said...

congrats

ചാണക്യന്‍ said...

കൊള്ളാം....

ശ്രീഇടമൺ said...

nice one.....
congrats...*

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ജയന്‍(ഏട്ടാ),
ഈ കവിതയും നന്നായിരിക്കുന്നു!

മാണിക്യം said...

ഒഴുകുന്നകണ്ണുനീരത്രേ
മമ കാവ്യഗീതങ്ങളെന്നും
കവിയായ് ചമച്ചവയെന്നെയീ
മണ്ണില്‍ നിന്നുംവിണ്ണില്‍,
മനസ്സുകളിലെങ്ങുമേ
പ്രതിഷ്ഠിച്ചുവാക്കുകള്‍;

......... :)

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു,
ഈ കവിയുടെ ജനനം