Wednesday, May 06, 2009

അങ്ങനെയാണ്

ചില സങ്കടങ്ങള്‍ അങ്ങനെയാണ്
അവ സങ്കടമായി തന്നെ അവശേഷിക്കും
അവ നമ്മിലൊരംശമായ് വിലയം പ്രാപിക്കും
അതോ നാം അതിലേക്കോ?
ചില സങ്കടങ്ങളോട് നാം സമരസപ്പെടും
ചിലവയോട് കലഹിക്കും
ചിലവയെ പ്രണയിക്കും
ചിലവയെ നാം ഏറെ സ്നേഹിക്കുന്നവര്‍ക്ക്
പകുത്തു കൊടുക്കും
ചിലവയെ ആര്‍ക്കും കൊടുക്കാതെ
സ്വന്തമാക്കി വയ്ക്കും
സങ്കടങ്ങള്‍ അങ്ങനെയൊക്കെയാണ്
ജീവിതവും അങ്ങനെയാണ്
അല്ല,... അതാണ് ജീവിതം

© ജയകൃഷ്ണന്‍ കാവാലം

6 comments:

ഹന്‍ല്ലലത്ത് Hanllalath said...

ആരുമറിയാതെ ചില സങ്കടങ്ങളെ
എടുത്ത് താലോലിക്കും..
നഷ്ട പ്രണയം പോലെ..

neeraja said...

ജിബ്രാന്‍ പറഞ്ഞത് പോലെ
ഒരു പൂവ് മതി ജീവിതം സഫലമാക്കാന്‍
അതറിയാന്‍ ഒരു ജന്മം മതിയായി
എന്ന് വരില്ല . അതുപോലെ
ഒരു നനുത്ത സങ്കടം മതി.................

പകല്‍കിനാവന്‍ | daYdreaMer said...

സങ്കടങ്ങള്‍‍ ഇങ്ങനെ തന്നെ..

ജിജ സുബ്രഹ്മണ്യൻ said...

ജീവിതവും സങ്കടവും സന്തോഷവുമൊക്കെ അങ്ങനെ തന്നെയാ ജയ കൃഷ്ണാ !

siva // ശിവ said...

നല്ല വരികള്‍...

Maranalloor Satheesh said...

സങ്കടമില്ലാത്ത ജീവിതമുണ്ടോ....?!