Monday, May 04, 2009

എന്തേ...?

എന്‍റെ ദുഃഖത്തില്‍ നിന്നുണര്‍ന്ന സന്തോഷമേ
നിന്നില്‍ പിറന്നവള്‍ ദുഃഖമായ് തീര്‍ന്നതെന്തേ
എന്‍റെ കണ്ണീരിലെ മധുവില്‍ നിന്നൂറിയോളേ
നിന്‍റെ മാധുര്യമെന്‍ കണ്ണീരായ് നിറയ്‌വതെന്തേ
എന്‍റെ സര്‍വ്വസ്വവും ഹോമിച്ച പ്രതീക്ഷയേ
നിന്നില്‍ ഹവിസ്സാകാന്‍ എന്നെയും വിളിപ്പതെന്തേ

© ജയകൃഷ്ണന്‍ കാവാലം

8 comments:

ഹന്‍ല്ലലത്ത് Hanllalath said...

സാന്ദ്രം...

ചാണക്യന്‍ said...

നല്ല വരികള്‍ ജയകൃഷ്ണന്‍...

ഓടോ: ആളെ പറയൂ, കാണുമ്പോള്‍ ചോദിച്ചു നോക്കാം...:):):)

ramanika said...

നല്ല വരികള്‍!

Lathika subhash said...

കൊള്ളാം.
ഇപ്പൊ ഇങ്ങനെയൊക്കെത്തോന്നുവതെന്തേ?

പാവപ്പെട്ടവൻ said...

എന്‍റെ സര്‍വ്വസ്വവും ഹോമിച്ചിട്ടു പോയാല്‍ പിന്നെ കാര്യമുണ്ടോ...... എന്ത് പറ്റി പണി കിട്ടിയന്നു തോന്നുന്നല്ലോ ?

കാവാലം ജയകൃഷ്ണന്‍ said...

hAnLLaLaTh: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു.

ചാണക്യന്‍: ഏത്‌ ആള്‍?, ഞാന്‍ എന്‍റെ കവിതയെക്കുറിച്ചെഴുതിയതാണ്. അവളെ കാണാന്‍ എന്‍റെ ആത്മാവിലേക്കു നോക്കിയാല്‍ മതി. സര്‍വ്വസംഗപരിത്യാഗിയായ എന്നോട് ഇങ്ങനെയൊന്നും ചോദിക്കല്ലേ ചാണക്യാ.

ramaniga: സ്വാഗതം

ലതി: ഹേയ്, പ്രത്യേകിച്ചൊരു കാരണവുമില്ല. വെറുതേ തോന്നിയതാ

പാവപ്പെട്ടവന്‍: സ്വാഗതം. സര്‍വ്വസ്വവും ഹോമിച്ചാലേ മോക്ഷമുള്ളൂ കൂട്ടുകാരാ. താങ്കള്‍ ഉദ്ദേശിച്ച പണി ഇപ്പോള്‍ എന്തായാലും കിട്ടിയിട്ടില്ല.

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു.

കാവാലം ജയകൃഷ്ണന്‍ said...

ഐ പി അഡ്രസ്സ് 62. ല്‍ തുടങ്ങുന്ന ഒരു അനോണിച്ചേട്ടന്‍ എന്തിനണാവോ ഇ മെയില്‍ പേജിലോട്ട് കെട്ടിയെടുത്തത്? മൂന്നാലു റൈറ്റ് ക്ലിക്കും ചെയ്തിട്ടുണ്ടല്ലോ??? കോപ്പിയടിക്കാനാണോ? പക്ഷേ അതിനുള്ള വകുപ്പും, നിലവാരവുമൊന്നും ഇതിലില്ലല്ലോ ചേട്ടാ...

ചേട്ടന്മാരുടെ ഒരു കാര്യം. എനിക്കു വയ്യ

സുനില്‍ രാജ് സത്യ said...

thirakkonnumilla. madi thanne! sukhamalle? kavithakal ellam vayikkunnundu. nanmakal nerunnu.