Thursday, May 07, 2009

ഗംഗേ മമ പ്രണയിനീ

പകല്‍ രാത്രി സന്ധ്യയിവയെന്നുമെന്നും
വെറുതേ വിരുന്നു വരുമെന്‍റെ വീട്ടില്‍
ഇനിയെന്‍റെ ചിന്തകളിലെന്‍റെ ഗംഗേ
കുളിരാര്‍ന്ന രൂപമായ് നീ വരില്ലേ

മിഴിയോര്‍ത്തു നിന്‍റെ മൃദുഹാസമെല്ലാം
കാതോര്‍ത്തു നിന്‍റെ പദതാളമെല്ലാം
മനമോര്‍ത്തു നിന്നാത്മരാഗമെല്ലാം
ഇനിയെന്‍റെ മാത്രമായ് തീര്‍ത്തിടും ഞാന്‍

കിളിനാദമില്ലാതൊരെന്‍റെ തോപ്പില്‍
കുയിലായി വന്നു നീ പാട്ടു പാടി
കളിവാക്കുരച്ചു മമ സഖിയായി നീ
കണിയായെനിക്കു നിന്‍ മുഖമെന്നുമേ

ഇനിയെന്‍റെ നിദ്രയില്‍ സ്വപ്നമായ് നീ
ഇനിയെന്‍റെ ചിന്തതന്‍ ജ്വാലയായ് നീ
ഇനിയെന്‍റെ ഗാനത്തിലീണമായ് നീ
ഇനിയെന്നുമെന്നുമെന്നിണയായി നീ

ഇനിയെന്‍റെയാരാമശ്രീയായി നീ
ഇളവെയില്‍ച്ചൂടിന്‍റെ സുഖമായി നീ
ഇനിയെന്നുമെന്നുമെന്നകതാരില്‍ നീ
അമൃതം പൊഴിക്കുകെന്‍ പുണ്യ ഗംഗേ

© ജയകൃഷ്ണന്‍ കാവാലം

12 comments:

ശ്രീ said...

മനോഹരമായ ഒരു കവിത...

ഇഷ്ടമായി മാഷേ.

ramanika said...

വളരെ ഇഷ്ട്ടപെട്ടു

പാവപ്പെട്ടവൻ said...

മാത്രമായ് തീര്‍ത്തിടും ഞാന്‍
കിളിനാദമില്ലാതൊരെന്‍റെ തോപ്പില്‍കുയിലായി വന്നു നീ പാട്ടു പാടികളിവാക്കുരച്ചു മമ സഖിയായി നീകണിയായെനിക്കു നിന്‍
നല്ല വായന സുഖം തരുന്നു പ്രതീക്ഷയോടെ അഭിവാദ്യങ്ങള്‍

Raghunath.O said...

"അങ്ങനെയാണ് "പോലെ
ഗംഗേ മമ പ്രണയിനിയും
ഇഷ്ടപ്പെട്ടു

ചാണക്യന്‍ said...

കവിത നന്നായി....

Lathika subhash said...

സംഗീതം നല്‍കിയാല്‍ അസ്സലാവും.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

പ്രിയ കാവാലം, ഗംഗേ-കവിത വായിച്ചു. ആഴം പരപ്പ്‌, ഒഴുക്ക്‌.

ഹന്‍ല്ലലത്ത് Hanllalath said...

സുന്ദരം..

കാവാലം ജയകൃഷ്ണന്‍ said...

ശ്രീ, ramaniga, പാവപ്പെട്ടവന്‍, നീരജ, ചാണക്യന്‍: എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

ലതി: സംഗീതം നല്‍കാനും, ആലപിക്കാനും കഴിയുന്ന ഒരാളെ തപ്പി ഞാന്‍ നടപ്പു തുടങ്ങിയിട്ട് കാലങ്ങളായി. ഞാന്‍ പാടി കുളമാക്കുന്നില്ലെന്നു കരുതിയാ ആ സാഹസത്തിനു മുതിരാത്തത്.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ.

hAnLLaLaTh: നന്ദി സുഹൃത്തേ

സന്ദര്‍ശിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു ജയകൃഷ്ണൻ

നരിക്കുന്നൻ said...

മനോഹരം എന്നല്ലാതെ മറ്റൊന്നും പറയാൻ തോന്നുന്നില്ല. ആരെയെങ്കിലും കണ്ട് പിടിച്ച് സംഗീതം നൽകൂ....

ശ്രീഇടമൺ said...

എത്ര സുന്ദരം വരികള്‍...
വളരെ നന്നായിട്ടുണ്ട്...

ആശംസകള്‍...*