Monday, February 23, 2009

ഒരു കീര്‍ത്തനം

എന്‍റെ പാറശ്ശാലേശ്വരന്...


ചന്ദ്രകലാധര സങ്കടനാശക ശങ്കര ദേവ നമോ
സങ്കട വാരിധിയില്‍ ഉഴലുന്നിവനെന്നും നീ ശരണം
ഹിമഗിരിനന്ദിനിതന്‍ പതിയായിടുമന്‍പിന്‍ നിറകുടമേ
ചപല മനസ്സുകള്‍ തന്‍പരിദേവനമന്‍പൊടു കേള്‍ക്കണമേ


അഗതികള്‍ ഞങ്ങളീ വലിയ ജഗത്തില്‍ അഴലൊടു നീന്തുമ്പോള്‍
അവനിയിലുടയവന്‍, വലിയ ജഗത്തിന്‍ പ്രഭു നീയരുളണമേ
മമ ഹൃദയത്തില്‍ നീ തിരുജടയിളകി താണ്ഡവമാടുമ്പോള്‍
ധിമിധിമി ധിദ്ധിമി താളം പ്രണവ ധ്വനിയായുയരുമ്പോള്‍


സകല ജഗത്തിനുമധിപതി നീ തന്‍ മുക്കണ്ണില്‍ ഉണരും
അത്യുഷ്ണോജ്ജ്വല പാവകനാളം മോഹമടക്കുമ്പോള്‍
ഹര ഹര ശങ്കര നാമമിതല്ലോ അകതാരില്‍ നിറയും
അണിയുന്നൂ തവ ദിവ്യസുഗന്ധവിഭൂതികളാത്മാവില്‍


അകതളിരെന്നും നിന്നുടെ താണ്ഡവ ലഹരിയിലുണരുമ്പോള്‍
അരിമര്‍ദ്ദക തവ പദസഞ്ചലനം കാമമൊടുക്കുമ്പോള്‍
സുരലോകേശ്വര നിന്നുടെ മന്ത്രപ്പൊരുളിവനറിയുന്നു
അനുദിനമെന്നും നൊന്തുജപിപ്പൂ ശംഭോ മഹാദേവാ


© ജയകൃഷ്ണന്‍ കാവാലം

5 comments:

ചാണക്യന്‍ said...

കീര്‍ത്തനം നന്നായി..മാഷെ..
അഭിനന്ദനങ്ങള്‍...

siva // ശിവ said...

രാവിലെ തന്നെ ഇതു വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം....

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ. ആരെങ്കിലും പാടിക്കേട്ടാല്‍ സന്തോഷം...

പാറുക്കുട്ടി said...

വളരെ നല്ല കീർത്തനം.

ആശംസകൾ!

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌...ശ്രീ പറഞ്ഞതുപോലെ ആരെങ്കിലുമൊന്നു പാടിക്കേട്ടാല്‍ കൊള്ളാം.....