Saturday, February 14, 2009

തൂലിക*

ആത്മാവു തീക്കനലാവുന്ന അപൂര്‍വ നിമിഷങ്ങളില്‍
അവളെന്‍റെ ചാരത്തു വന്നിരുന്നു
പ്രണയത്തേക്കാള്‍ വന്യമായ കാമത്തെ
ഞാനവളില്‍ കണ്ടു
നെടുവീര്‍പ്പുകള്‍ക്ക് അവധി കൊടുക്കാതെ
ഞാനവളോടു ചോദിച്ചു
നീയാരാണ്?
അവളൊന്നും മിണ്ടിയില്ല
വീണ്ടും പലപ്പൊഴും
എന്‍റെ മനസ്സിന്‍റെ ചിതയ്ക്കരുകില്‍ അവള്‍
അപ്പോഴെല്ലാം ഞാന്‍ അതേ ചോദ്യം ആവര്‍ത്തിച്ചു
നീയാരാണ്...
അവസാനം അവള്‍ പറഞ്ഞു
ഞാന്‍ നിന്‍റെയാണ്
അപ്പോഴും ഞാനവളെ തിരിച്ചറിഞ്ഞില്ല
എനിക്കവളോടു വാത്സല്യമായിരുന്നു
പ്രണയമായിരുന്നു
എന്നിട്ടും ആ ബന്ധത്തിന്‍റെ ദൃഢത ഞാനറിഞ്ഞില്ല
അവസാനം വീണ്ടുമൊരു ചോദ്യത്തിനിട നല്‍കാതെ
അവള്‍ എന്നോടു പറഞ്ഞു
ഞാന്‍ നിന്‍റെയാണ്... നിന്‍റേതു മാത്രം...


ഞാന്‍ നിന്‍റെ പേനയാണ്...


*ഈ കവിത ‘സതീഷ്ബാബു’ എന്ന പേരില്‍ ഞാന്‍ പണ്ടു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അതു വായിച്ചിട്ടുള്ളവര്‍ ഇതു ഞാന്‍ മോഷ്ടിച്ചതാണെന്നു കരുതരുതെന്ന്‌ അപേക്ഷ



© ജയകൃഷ്ണന്‍ കാവാലം

3 comments:

ശ്രീ said...

മനോഹരം മാഷേ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അങ്ങിനെ എന്തെല്ലാം മാഷെ!ഈ പേന എന്റെയുമാണ്

konthuparambu said...

sorry to say ..dont repeat