എന്റെ പ്രിയയാമീയറയില്‍ ഞാന്‍ നിത്യവും
ഏകനായ് വിശ്രമിക്കും
നിഴലുകള്‍ നല്കുന്ന ചുംബനപ്പൂക്കള്‍ തന്
നിര്‍വൃതിയാസ്വദിക്കും
പരിഭവക്കൊഞ്ചലും കവിതയും കേള്‍ക്കുവാന്‍
ജനലുകള്‍ കാതോര്‍ത്തു കാത്തിരിക്കും
അവ പ്രകൃതിതന്നധരത്തില്‍ കൈകള്‍ മൂടും
നിശ്വാസമെന്നാത്മരാഗവും പേറിയെന്‍
നിശയുടെ മൂകത ധന്യമാക്കും
നിഴല്‍ സഖി,യവളുടെ വടിവുകളാലെന്നില്‍
രതിസ്വപ്നമൊന്നു പകര്‍ന്നു നല്‍കും
ചന്ദ്രിക ചാരത്തണഞ്ഞതു പോലൊരു
പുഞ്ചിരിയെന്നില്‍ പകര്‍ന്നു നല്‍കും
ഞാനെന്നിലെയെന്നില്‍ അലിഞ്ഞു ചേരും
പകലുകള്‍ പാടുന്ന പാട്ടുകളല്ലാതെ
രാത്രിയൊരീണം കരുതി വയ്ക്കും
ആ രാഗമൊരു രാഗമാലികയായ് മാറി
മമജീവഗാഥയായ് ഭൂമി പാടും
എന്റെ പൂക്കൈതയാറുമതേറ്റു പാടും...
© ജയകൃഷ്ണന് കാവാലം
Saturday, June 20, 2009
Subscribe to:
Post Comments (Atom)
14 comments:
ബോസ്സ്, നല്ല വരികള്‍:)
:0)
ചൊല്ലി രസിക്കാന്‍ നല്ല കവിത...പ്രമേയവും നല്ലത് ...ആസ്വദിച്ചു.....
മനോഹരം മാഷേ.... ഇഷ്ടപ്പെട്ടു
നല്ല വരികള്‍ ജയകൃഷ്ണന്....ആശംസകള്‍...
വളരെ നന്നായിരിക്കുന്നു ജയ
ആശംസകൾ
നല്ല വരികൾ...ചൊല്ലാൻ(ചൊല്ലിക്കേൾക്കാൻ) സുഖമുള്ള കവിത..
വരികൾ വളരെ നന്നായി ജയകൃഷ്ണൻ
സുഹൃത്തേ വളരെ നന്നായിരിക്കുന്നു
ലളിതമായ നല്ല വരികള്‍
എനിക്കിഷ്ടപ്പെട്ടു
സുഹൃത്തേ വളരെ നന്നായിരിക്കുന്നു
ലളിതമായ നല്ല വരികള്‍
എനിക്കിഷ്ടപ്പെട്ടു
സുഹൃത്തേ വളരെ നന്നായിരിക്കുന്നു
ലളിതമായ നല്ല വരികള്‍
എനിക്കിഷ്ടപ്പെട്ടു
സുഹൃത്തേ വളരെ നന്നായിരിക്കുന്നു
ലളിതമായ നല്ല വരികള്‍
എനിക്കിഷ്ടപ്പെട്ടു
ഒരു പത്താം ക്ലാസ്സ് കവിത...
അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി
Post a Comment