Saturday, March 14, 2009

ഒരു കീര്‍ത്തനം?



ദ്വാപരയുഗത്തിലെ കാളിന്ദീ തടത്തിലെ
കണ്ണന്‍റെ കളി വേണുവെവിടെ
കളി പറഞ്ഞിടക്കിടെ കളവു നടത്തുന്ന
നവനീതചോരനിന്നെവിടെ


വിരഹിണിയിവളുടെ മൂകാനുരാഗത്തില്‍
യദുകുലമല്ലോ വിതുമ്പുന്നു
നളിനനയനന്‍ തന്‍റെ
നന്‍‍മൊഴി കേള്‍ക്കാതെ
ഗോപാലബാലന്‍റെ
കുഴല്‍ വിളി കേള്‍ക്കാതെ
പാവമീ ഗോപിക തേങ്ങുന്നു


കാല്‍ത്തള കിലുക്കാതെ
അരികത്തു വന്നെന്നു
കരുതുന്നവള്‍ വീണ്ടും കരയുന്നു
കണ്ണുകളിമയ്ക്കാതെ പരിഭവമില്ലാതെ
കണ്ണനാമുണ്ണിയെ തേടുന്നു
കണ്ണില്‍, കനവുകള്‍ കരിന്തിരി കത്തുന്നു


* ഇത് കീര്‍ത്തനമാണോ? എനിക്കറിയില്ല...


© ജയകൃഷ്ണന്‍ കാവാലം

3 comments:

ചാണക്യന്‍ said...

ഗോപിക ഇപ്പോഴും തേങ്ങുന്നുവോ ജയകൃഷ്ണന്‍ കാവാലം......:)

ജിജ സുബ്രഹ്മണ്യൻ said...

കീർത്തനം ഇഷ്ടമായി കാവാലം

കാവാലം ജയകൃഷ്ണന്‍ said...

ചാണക്യന്‍: തേങ്ങല്‍ നില്‍ക്കണമെങ്കില്‍ കൃഷ്ണന്‍ കടാക്ഷിക്കണ്ടേ?

കാന്താരിക്കുട്ടി: കുറേ നാളായല്ലോ കണ്ടിട്ട്