Sunday, March 15, 2009

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍,
കറുപ്പും വെളുപ്പുമായ ഓര്‍മ്മകള്‍
അറപ്പും, വെറുപ്പുമുള്ള ഓര്‍മ്മകള്‍
ഒളിഞ്ഞും തെളിഞ്ഞുമുള്ള ഓര്‍മ്മകള്‍
ചിരിച്ചും കരഞ്ഞുമുള്ള ഓര്‍മ്മകള്‍
നനഞ്ഞ ഓര്‍മ്മകള്‍
വരണ്ട ഓര്‍മ്മകള്‍
വേണ്ടാത്ത ഓര്‍മ്മകള്‍
ഓര്‍മ്മകള്‍
ഓരോരുത്തരും ഓരോ മകള്‍
അവരെന്‍റെ മക്കള്‍
അവരെന്‍റെ ചിന്തകള്‍
നിറമുള്ള ചിന്തകള്‍
നിറമില്ലാച്ചിന്തകള്‍
ചിലര്‍ വെറും ‘ചന്ത’കള്‍
ചിലരൊക്കെ നന്മകള്‍
അവരെന്‍റെ നന്‍ മകള്‍

© ജയകൃഷ്ണന്‍ കാവാലം

10 comments:

ചാണക്യന്‍ said...

ഓര്‍മ്മകള്‍....ഉണ്ടായിരിക്കണം...

siva // ശിവ said...

നല്ല കവിത....

പാറുക്കുട്ടി said...

നന്മകൾ!

smitha adharsh said...

എന്തായാലും ഓര്‍മ്മകളല്ലേ?
നല്ലതിനാ...ആര്‍ക്കാ ഓര്‍മ്മകള്‍ ഇഷ്ടമില്ലാത്തത്?
നല്ല വരികള്‍

കാപ്പിലാന്‍ said...

nalla varikal jayakrishnan .

അരുണ്‍ കരിമുട്ടം said...

കവിത വായിക്കാന്‍ നല്ല പ്രാസമുണ്ടല്ലോ മാഷേ?
നന്നായിരിക്കുന്നു

ശ്രീ said...

ഓര്‍മ്മകള്‍ വേണ്ടേ മാഷേ?

ശ്രീകുമാര്‍ പി.കെ said...

ജയകൃഷ്ണ ഓര്‍മ്മകള്‍ തന്നെ ജീവിതം... വരികള്‍ പെരിത്തിഷ്ടമായി

കാദംബരി said...

ഓര്‍മ്മകള്‍ക്ക് വന്ദനം..
കമന്റ് ബോക്സിനു മുകളിലെ വരികള്‍..super

konthuparambu said...

its really good.