ഇനിയും വസന്തങ്ങള്‍ വരുമായിരിക്കാം പക്ഷേ
ഇവനില്ല രാത്രി പകലിന്നത്രേ ശുഭദിനം
ഇമ്മിണിക്കാലം കൊണ്ടേ കൊഞ്ചലായ് കരച്ചിലായ്
ഇത്രയും സ്നേഹം തന്ന പൂവു നീ കൊഴിഞ്ഞപ്പോള്‍
ഇക്കഥ പേറുന്നെന്റെ ഹൃത്തിലെ പനിനീര്‍പ്പൂ
ഈ വ്യഥാ കിരണമേറ്റത്രയും വാടിപ്പോയി
അന്നിന്റെ രാവുകളിലെത്ര ഞാനുറങ്ങാതെ
അംഗനേ നിന്നെത്തന്നെ കാത്തുകാത്തിരുന്നല്ലോ
അപ്പൊഴും മനസ്സില്‍ നീ മന്ദസുസ്മേരം തൂകി
മഞ്ജുളഗാത്രീ വൃഥാ കൊഞ്ചിക്കൊണ്ടിരുന്നില്ലേ
കായലിന് കുഞ്ഞോളങ്ങളീണത്തില്‍ പൊഴിക്കുമീ
പ്രേമഗീതത്തില്‍ പോലും നിന് മുഖം തെളിയുമ്പോള്‍
കാര്‍കൊണ്ട മനസ്സില്‍ നീ പ്രേമമായ് പൊഴിയില്ലെ-
ന്നാകിലും വെറുതെ ഞാന്‍ കാത്തുകാത്തിരിക്കുന്നു
ഇനിയില്ല രാത്രി പകലോമനേ സമയമായ്
സാരഥിയെത്തീ ഞങ്ങള്‍ പോകയായ് ദൂരെ...ദൂരെ...
© ജയകൃഷ്ണന് കാവാലം

12 comments:
ഒരു നല്ല കവിത കൂടി....
ആശംസകള്‍
നല്ല കവിത. നല്ല വരികള്‍.
ആശ്മ്സകള്.
nannayitundu.
pinne tracking undallo.
itu nan thanne.
ഇനിയില്ല രാത്രി പകലോമനേ സമയമായ്
സാരഥിയെത്തീ ഞങ്ങള്‍ പോകയായ് ദൂരെ...ദൂരെ...
വേദന നല്കുന്നു ഈ അവസാന വരികളില്‍!
പകല്ക്കിനാവന്, രാമചന്ദ്രന് വെട്ടിക്കാട്ട്: സ്വാഗതം, ആസ്വാദനത്തിന് നന്ദി അറിയിക്കട്ടെ
അനോണിമസ്: താങ്കളുടെ പരിഭവം മാറിയിട്ടില്ലെന്നു തോന്നുന്നല്ലോ? ഞാന്‍ അന്നേ പറഞ്ഞില്ലേ സുഹൃത്തേ ഞാന്‍ ആരെയും ട്രാക്ക് ചെയ്യാറില്ല. ഹൃദയത്തുടിപ്പുകളില് കമന്റിട്ട ആദ്യത്തെ അനോണി ആയിരുന്നു താങ്കള്‍. അതുകൊണ്ടു നോക്കിയെന്നേയുള്ളൂ... ദേ ഇപ്പൊഴും നോക്കിയിട്ടില്ല. സത്യം.സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ.
സഗീര്‍: വേദനയോടെ എഴുതിയതു കൊണ്ടാവാം... നന്ദി
നല്ല വരികൾ ജയകൃഷ്ണൻ. ആശംസകൾ
നന്നായിട്ടുണ്ട് മാഷേ
ലക്ഷ്മി, ശ്രീ: നന്ദി, ശ്രീയെ കണ്ടിട്ട് ഒത്തിരി നാളായല്ലോ...
nalla kavitha mashe..
happy x'mass and new year 2009
നല്ല വരികള്‍, ഈണമൊപ്പിച്ചപോലെയുണ്ട്. നന്നായി.
''അന്നിന്റെ രാവുകളിലെത്ര ഞാനുറങ്ങാതെ
അംഗനേ നിന്നെത്തന്നെ കാത്തുകാത്തിരുന്നല്ലോ''
ഭംഗിയുള്ള വരികള്‍, ശക്തിയും..
ആശംസകള്‍ കവേ..
നരിക്കുന്നന്‍: നന്ദി
നന്ദ: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ
മുരളിക: നന്ദി മുരളീ..
എല്ലാവര്ക്കും പുതുവര്‍ഷ ആശംസകള്‍
Post a Comment