Sunday, December 14, 2008

യാത്രാമൊഴി

ഇനിയും വസന്തങ്ങള്‍ വരുമായിരിക്കാം പക്ഷേ
ഇവനില്ല രാത്രി പകലിന്നത്രേ ശുഭദിനം
ഇമ്മിണിക്കാലം കൊണ്ടേ കൊഞ്ചലായ് കരച്ചിലായ്
ഇത്രയും സ്നേഹം തന്ന പൂവു നീ കൊഴിഞ്ഞപ്പോള്‍
ഇക്കഥ പേറുന്നെന്‍റെ ഹൃത്തിലെ പനിനീര്‍പ്പൂ
ഈ വ്യഥാ കിരണമേറ്റത്രയും വാടിപ്പോയി

അന്നിന്‍റെ രാവുകളിലെത്ര ഞാനുറങ്ങാതെ
അംഗനേ നിന്നെത്തന്നെ കാത്തുകാത്തിരുന്നല്ലോ
അപ്പൊഴും മനസ്സില്‍ നീ മന്ദസുസ്മേരം തൂകി
മഞ്ജുളഗാത്രീ വൃഥാ കൊഞ്ചിക്കൊണ്ടിരുന്നില്ലേ

കായലിന്‍ കുഞ്ഞോളങ്ങളീണത്തില്‍ പൊഴിക്കുമീ
പ്രേമഗീതത്തില്‍ പോലും നിന്‍ മുഖം തെളിയുമ്പോള്‍
കാര്‍കൊണ്ട മനസ്സില്‍ നീ പ്രേമമായ് പൊഴിയില്ലെ-
ന്നാകിലും വെറുതെ ഞാന്‍ കാത്തുകാത്തിരിക്കുന്നു

ഇനിയില്ല രാത്രി പകലോമനേ സമയമായ്
സാരഥിയെത്തീ ഞങ്ങള്‍ പോകയായ് ദൂരെ...ദൂരെ...

© ജയകൃഷ്ണന്‍ കാവാലം

12 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒരു നല്ല കവിത കൂടി....
ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല കവിത. നല്ല വരികള്‍.
ആശ്മ്സകള്‍.

Anonymous said...

nannayitundu.
pinne tracking undallo.
itu nan thanne.

Unknown said...

ഇനിയില്ല രാത്രി പകലോമനേ സമയമായ്
സാരഥിയെത്തീ ഞങ്ങള്‍ പോകയായ് ദൂരെ...ദൂരെ...
വേദന നല്‍കുന്നു ഈ അവസാന വരികളില്‍!

കാവാലം ജയകൃഷ്ണന്‍ said...

പകല്‍ക്കിനാവന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്ട്: സ്വാഗതം, ആസ്വാദനത്തിന് നന്ദി അറിയിക്കട്ടെ

അനോണിമസ്: താങ്കളുടെ പരിഭവം മാറിയിട്ടില്ലെന്നു തോന്നുന്നല്ലോ? ഞാന്‍ അന്നേ പറഞ്ഞില്ലേ സുഹൃത്തേ ഞാന്‍ ആരെയും ട്രാക്ക് ചെയ്യാറില്ല. ഹൃദയത്തുടിപ്പുകളില്‍ കമന്‍റിട്ട ആദ്യത്തെ അനോണി ആയിരുന്നു താങ്കള്‍. അതുകൊണ്ടു നോക്കിയെന്നേയുള്ളൂ... ദേ ഇപ്പൊഴും നോക്കിയിട്ടില്ല. സത്യം.സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ.

സഗീര്‍: വേദനയോടെ എഴുതിയതു കൊണ്ടാവാം... നന്ദി

Jayasree Lakshmy Kumar said...

നല്ല വരികൾ ജയകൃഷ്ണൻ. ആശംസകൾ

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ

കാവാലം ജയകൃഷ്ണന്‍ said...

ലക്ഷ്മി, ശ്രീ: നന്ദി, ശ്രീയെ കണ്ടിട്ട് ഒത്തിരി നാളായല്ലോ...

നരിക്കുന്നൻ said...

nalla kavitha mashe..

happy x'mass and new year 2009

നന്ദ said...

നല്ല വരികള്‍, ഈണമൊപ്പിച്ചപോലെയുണ്ട്. നന്നായി.

Unknown said...

''അന്നിന്‍റെ രാവുകളിലെത്ര ഞാനുറങ്ങാതെ
അംഗനേ നിന്നെത്തന്നെ കാത്തുകാത്തിരുന്നല്ലോ''


ഭംഗിയുള്ള വരികള്‍, ശക്തിയും..
ആശംസകള്‍ കവേ..

കാവാലം ജയകൃഷ്ണന്‍ said...

നരിക്കുന്നന്‍: നന്ദി

നന്ദ: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ

മുരളിക: നന്ദി മുരളീ..

എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകള്‍