Tuesday, June 10, 2008

അക്ഷരം മോഷ്ടിച്ച്‌ അരമന പണിയുന്നവര്‍ക്കെതിരേ...

ബ്ലോഗ്‌ മോഷ്ടാക്കളുടെ അനൌചിത്യത്തിനും, മര്യാദകേടിനും, സാംസ്കാരികകേരളത്തിനും സര്‍വ്വോപരി സമ്പന്നയായ നമ്മുടെ മാതൃഭാഷയ്ക്ക് ഇത്തരം അക്ഷരപ്പിശാചുക്കളില്‍ നിന്നേറ്റ അപമാനത്തിനും എതിരെ എല്ലാ മലയാളം ബ്ലോഗര്‍മാരോടുമൊപ്പം നിഷ്കളങ്കനും അണിചേരുന്നു...

4 comments:

Anonymous said...

ഒരു വൈദ്യരുടെ കുറിപ്പടി പോ‍ലെ വായിക്കേണ്ടതല്ലല്ലോ “കവിത”കള്‍..!!

കാവാലം ജയകൃഷ്ണന്‍ said...

അക്ഷരം മോഷ്ടിച്ച്‌ അരമന പണിയുന്നവര്‍ക്കെതിരെ എന്നത്‌ ഒരു പ്രസ്താവന മാത്രമാണല്ലോ സഖാവേ... ഇതൊരു കവിതയാണെന്ന്‌ താങ്കളോടാരു പറഞ്ഞു? ഒന്നു കൂടെ വായിച്ചു നോക്കിക്കേ...

സുനില്‍ രാജ് സത്യ said...

കവിതകള്‍ വായിച്ചു........നന്നായിരിക്കുന്നു. വിമര്‍ശനങ്ങള്‍ക്കും, അനുമോദനത്തിനും നന്ദി...!

കാവാലം ജയകൃഷ്ണന്‍ said...

നന്ദി സുനില്‍ രാജ്‌. ഒരാള്‍ വിമര്‍ശിക്കപ്പെടുന്നത് അയാളില്‍ നിന്നും പ്രതീക്ഷിക്കാവുന്ന നിലവാരത്തില്‍ നിന്നും വ്യത്യാസം തോന്നുമ്പൊഴോ, അയാളുടെ സൃഷ്ടിയുടെ അര്‍ത്ഥതലങ്ങളില്‍ അനുവാചകന് ആശയച്യുതി ഉണ്ടാവുമ്പൊഴോ ആണെന്നു വിശ്വസിക്കുന്ന ഒരാളണ് ഈയുള്ളവന്‍.

വിമര്‍ശിക്കാന്‍ വേണ്ടി ആരെയും വിമര്‍ശിക്കാറില്ല. അഭിപ്രായം അതെന്താണെങ്കിലും തുറന്നു പറയുന്നതില്‍ തെല്ലും സങ്കോചവും ഇല്ല. അത്തരം വിലയിരുത്തലുകള്‍ക്കേ മൂല്യമുള്ളൂ എന്നതാണൂ സത്യം. അഭിനന്ദനം ഒരു സൃഷ്ടികര്‍ത്താവിനെ വളര്‍ത്തുന്നതിനേക്കാള്‍ വിമര്‍ശനങ്ങളാണ് അയാളിലെ അഗ്നിയെ കൂടുതല്‍ ജ്വലിപ്പിക്കുക.

ഒപ്പമുണ്ട്‌ എന്നും... വിമര്‍ശനങ്ങളും, അനുമോദനങ്ങളും, വിജയാശംസകളുമായി...


ആശംസകളോടെ

ജയകൃഷ്ണന്‍ കാവാലം