Saturday, June 14, 2008

വാതായനങ്ങള്‍ താനേ തുറന്നു...

വാതായനങ്ങള്‍ താനേ തുറന്നു
വാതില്‍ക്കല്‍ നീ വന്നു നിന്നു
വാര്‍തിങ്കളിന്‍ മുഖശ്രീ പോലെയാമുഖം
മൌനമായ് ഞാന്‍ നോക്കി നിന്നു

മണിയറ ചാരാതെ മാനത്തു പൌര്‍ണ്ണമി
മാരനെ തിരയുന്ന യാമങ്ങളില്‍
രതി ലോലമായ് വന വീണയില്‍ പവനന്‍റെ
മൃദു കരം തഴുകുന്ന നിമിഷങ്ങളില്‍

വനമോഹിനീ തവ മധുരാധരങ്ങളാല്‍
മധുരമായെന്നോടു കൊഞ്ചിയപ്പോള്‍
വനവാസ മോഹം വെടിഞ്ഞു ഞാനാ മുഖം
വരമായ് ലഭിക്കാന്‍ കൊതിച്ചു നിന്നു

മനം കുളിരാട ചൂടി തളിര്‍ത്തു നിന്നു...

©കാവാലം ജയകൃഷ്ണന്‍ 

4 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

എണ്റ്റമ്മേ...
ആരുടെതാ.. മാഷേ...
ഇത്രയ്ക്ക്‌ കിടിലന്‍ ഫേയ്സ്‌....
വല്ലാതങ്ങ്‌ വീണു പോയല്ലോ... കവിതയിലാണെങ്കിലും...

നല്ല വരികള്‍...
ആശംസകള്‍..

കാവാലം ജയകൃഷ്ണന്‍ said...

അങ്ങനെ ഒരു ഫേയ്സിനു വേണ്ടിയുള്ള അന്വേഷണത്തിലാണു സുഹൃത്തേ... ഇതു വരെ കണ്ടെത്തിയിട്ടില്ല. എല്ലാം സ്വപ്നങ്ങളല്ലേ... എന്നാലും എന്നെങ്കിലും കണ്ടെത്താതിരിക്കില്ല...

നന്ദി

ജയകൃഷ്ണന്‍ കാവാലം

Avanthika said...

കൊള്ളാട്ടോ! വളരെ നല്ല വരികള്‍. വരികള്‍ക്ക് പിന്നില്‍ എന്തൊക്കെയോ ഒളിഞ്ഞു തെളിഞ്ഞു കിടക്കുന്ന പോലെ തോന്നുന്നല്ലോ?
ആശംസകള്‍.

കാവാലം ജയകൃഷ്ണന്‍ said...

ഒളിഞ്ഞു തെളിഞ്ഞോ?!!!. ഒന്നുമില്ലല്ലോ... വെറുമൊരു സ്വപ്നം... ഓര്‍ത്തെടുത്താല്‍ ചിലപ്പോള്‍ ചില മുഖങ്ങള്‍ കിട്ടിക്കൂടായ്കയില്ലാതില്ല... അപ്പൊഴും അവശേഷിക്കുന്നത്‌ മിഥ്യ മാത്രം. വെറും മിഥ്യ...