Thursday, June 12, 2008

കിളിപാടും പുലരി തന്‍ സൌന്ദര്യമേ...

കിളിപാടും പുലരി തന്‍ സൌന്ദര്യമേ
നേര്‍ത്ത ഹരിചന്ദനം തൊട്ട ലാവണ്യമേ
മനസ്സിന്‍റെ വാതില്‍ക്കലെന്തിനായിന്നലെ
തരളിതയായ് നീ മറഞ്ഞു നിന്നൂ

യദുകുല കന്യക പോലേ
ചഞ്ചല മാന്മിഴിയാലെന്‍
കരളിന്‍റെ തന്ത്രികള്‍ മീട്ടീ
നിന്‍റെ കവിളിലുഷസ്സിന്‍റെ ശോഭകണ്ടു

മധുമയമായെന്‍റെ രാത്രി
പുളകിതമായെന്‍റെ ദേഹം
പരിരംഭണത്തിന്‍റെ കുളിരില്‍
നമ്മളറിയാതലിഞ്ഞു തളര്‍ന്നുറങ്ങീ

നദിയുണരുന്നതിന്‍ മുന്‍പേ
പൂ വിരിയുന്നതിന്‍ മുന്‍പേ
രതിലോല സ്വപ്നം കഴിഞ്ഞു
നിന്‍റെ തളിര്‍മുഖം കണ്ടു ഞാന്‍ മിഴിതുറന്നു

©ജയകൃഷ്ണന്‍ കാവാലം

2 comments:

Avanthika said...

നന്നായിട്ടുണ്ട്‌! ആശംസകള്‍...

കാവാലം ജയകൃഷ്ണന്‍ said...

നന്ദി, അടുത്തു തന്നെ കുറേ അപ്ഡേറ്റ്‌സ്‌ കൂടി പോസ്റ്റ്‌ ചെയ്യുന്നുണ്ട്‌. സ്വാഗതം..