Thursday, October 23, 2008
ഭാവന
എന്‍റെ ചിന്തകള്‍ക്കു നിറം പകര്‍ന്നവള്‍
എന്‍റെ സ്വപ്നത്തെ അഗ്നിയിലെരിച്ചവള്‍
എന്‍റെ കൂട്ടില്‍ രാപ്പാര്‍ത്തിരുന്നവള്‍
എന്നുമെന്നിലെ ഞാനായ് നിറഞ്ഞവള്‍
ജീവിതം തീര്‍ത്ഥയാത്രയെന്നുരച്ചവള്‍
സങ്കടം ആത്മാവെന്നോതിയോള്‍
എന്‍റെ നിശ്വാസങ്ങള്‍ ഗീതമായ് മാറ്റിയോള്‍
എന്നുമെന്നുമെന്നീണമായ് മാറിയോള്‍
ഇവളെന്‍റെ ജീവന്‍
ജീവന്‍റെ താളം
താളനിബദ്ധമാം എന്‍റെ ഹൃദ്സ്പന്ദനം
ഇവളെന്‍റെ ഭാവന
എന്നുമെന്നുമെന്‍ മനസ്സിന്‍റെ തീരത്ത്
കവിതക്കനിയുമായെത്തുന്ന ശാരിക
ഇവളെന്‍റെ ഭാവന
ജീവന്‍റെ സാധന
© ജയകൃഷ്ണന്‍ കാവാലം
Subscribe to:
Post Comments (Atom)
14 comments:
നല്ല വരികള്‍.
-സുല്‍
ഹോ വായിച്ചു വന്നപ്പോള്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു. പക്ഷെ ഭാവനയാക്കിക്കളഞ്ഞല്ലൊ :)
നന്നായിരിക്കുന്നു
കവിതക്കനിയുമായെത്തുന്ന ശാരിക
ഇവളെന്‍റെ ഭാവന
ജീവന്‍റെ സാധന
ശാരിക,ഭാവന,സാധന ഇതിലാരാ ഇപ്പേഴത്തെ ജീവന്‍റെ താളം!
കവിത അസ്സലായി
സുല്‍: നന്ദി
സരിജ: സരിജ എന്തായിരുന്നു പ്രതീക്ഷിച്ചത്? ഭാവന നിസ്സാരക്കാരിയാണോ? ഈ ലോകം നിലനില്‍ക്കുന്നതും, ഇവിടം സുന്ദരമായതും ഭാവന ഉള്ളതു കൊണ്ടല്ലേ? നന്ദി സരിജ
സഗീര്‍: ചോദ്യം മനസ്സിലായി. എന്‍റെ പൊന്നു ചങ്ങാതീ ഈ ജീവന്‍റെ ഇപ്പോഴത്തെ താളം ശ്വാസനിശ്വാസങ്ങളും, ഒരു പിടി വാക്കുകളും മാത്രമാണ്. ചില താളങ്ങള്‍ കൂടി കൂട്ടി ചേര്‍ക്കാന്‍ വീട്ടുകാര്‍ക്ക് താല്പര്യമുണ്ട്. അപതാളം ആകുമോ എന്നു ഭയന്ന് ഇവന്‍ പേടിച്ചു കഴിഞ്ഞൂകൂടുകയാണ്. ഭാവനയോ, ശാരികയോ, സാധനയോ... ഏതാണാ താളമെന്ന് അറിയില്ല. താളം വരും വരാതിരിക്കില്ല അത്ര മാത്രം ഇപ്പോള്‍ പറയാം...
അസ്സലായി..
ഈ ഭാവന നിലക്കാതിരുന്നെങ്കിൽ.
മാഷേ മനോഹരമായ ഈ കവിതക്കാശംസകൾ,
നരിക്കുന്നൻ
ഹോ !! ഭാവന ഭാവന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു..പക്ഷേ !!
നല്ല വരികള്‍ ന്നു പറയണില്ല ട്ടോ !! നല്ല ഭാവന !!
അജീഷ് മാത്യു: നന്ദി
നരിക്കുന്നന്‍: നിലക്കാതിരിക്കട്ടെ... നന്ദി
കാന്താരിക്കുട്ടി: ‘പ്രതീക്ഷ‘ എന്നു കേട്ടപ്പൊഴാ എനിക്കൊരു പ്രതീക്ഷ വന്നത്... നന്ദി... എന്‍റെയും എന്‍റെ ഭാവനയുടെയും എന്താ പോരേ?
"ഇവളെന്‍റെ ഭാവന
എന്നുമെന്നുമെന്‍ മനസ്സിന്‍റെ തീരത്ത്
കവിതക്കനിയുമായെത്തുന്ന ശാരിക
ഇവളെന്‍റെ ഭാവന"
ഇതുമാത്രം അത്ര വിശ്വസനീയമായി തോന്നിയില്ല കേട്ടോ...:)
മാറുന്ന മലയാളി: സ്വാഗതം. താങ്കള്‍ പറഞ്ഞതെനിക്കു മനസ്സിലായില്ല. ഒന്നു വിശദീകരിക്കാമൊ?
നല്ല വരികൾ
വായിച്ചൂ ഭാവനയെ. സുഖം?
ആരാണവള്‍ ?
ലക്ഷ്മി: നന്ദി
ജ്യോതിച്ചേച്ചി: സ്വാഗതം. ആഅദ്യമാണല്ലേ ഇവിടെ...
ഈശ്വരനുള്ളില്‍ വിരാജിക്കുമെങ്കില്‍
സൌഖ്യമല്ലാതെന്തു തോന്നിടും മനസ്സില്‍?
തരികിട: സ്വാഗതം, അവള്‍ ആരാണെന്ന് അന്വേഷിക്കും തോറും, ഞാന്‍ എന്നെ അറിയുന്നു... അതെ ഞങ്ങള്‍ ഒന്നാണ്.
Post a Comment