വേദനിക്കുന്ന നെഞ്ചില്‍ കിളിര്‍ത്തൊരു
വേരുറപ്പുള്ള പാഴ്മരമാണു ഞാന്‍
വേനല്‍ വന്നുഗ്രതാപമേകീടിലും
ഉറവ വറ്റാത്ത കണ്ണുനീരാണു ഞാന്‍
ദുഃഖചിന്തകളുള്ളില്‍ പരസ്പരം
പകിടപന്ത്രണ്ടുരുട്ടിക്കളിക്കവേ
പകുതിയായൊരെന്നായുസ്സിനൊപ്പമെന്‍
ശിഖരകമ്പനം ശിഥിലമായീടവേ
വികൃതജീവിത കഷ്ടകാണ്ഡങ്ങള്‍ തന്‍
സ്മൃതികള്‍ വീണ്ടും വികൃതി കാണിക്കവേ
വിജനമജ്ഞാതമാമീ തുരുത്തില്‍ ഞാന്‍
പൂവിടാന്‍ കാത്തു കാത്തു നില്‍ക്കുന്നിതാ
അരുതരുതെന്‍ കടയ്ക്കല്‍ പതിക്കുവാന്‍
പരശു തീര്‍ക്കുന്ന ദുഷ്ടവ്യാപാരമേ
പകരമെന്തിനി നല്‍കണം, ജീവനായ്
ഗുണമിയലാത്തൊരെന്റെ പാഴ്ദേഹമോ???
സഫലമാവാത്തൊരെന്റെ സ്വപ്നങ്ങളോ?
ഇടയിലോര്‍മ്മതന്‍ ദീര്‍ഘനിശ്വാസമോ?
പലര്‍ പറിച്ചൊരെന്നാത്മപുഷ്പങ്ങളോ?
ഇനിയുമറിയാത്ത താതവാത്സല്യമോ?
വിജന വീഥിയിലാര്‍ നട്ടു പണ്ടെന്നെ?
പകലില്‍ വാടാതെ നീര്‍ തന്നതമ്മയോ?
പക ജ്വലിക്കുന്ന ലോകസഞ്ചാരത്തില്‍
തണലു തേടിയിങ്ങെത്രപേര്‍ വന്നു പോയ്...?
പകരമൊന്നും കൊതിക്കാതെയെത്രയോ
പകലുകള്‍ക്കുഷ്ണശാന്തി പകര്‍ന്നു ഞാന്‍
ഇരവിലെത്രയോ നഷ്ടസ്വപ്നങ്ങളാം
കിളികള്‍വന്നെന്നിലഭയം തിരഞ്ഞു പോയ്
ഇനിയുമാശതന്‍ പൂഞ്ചില്ല വീശിയീ
പുലരികള്‍ക്കഭിവാദനമേകുവാന്‍
പുതുജനങ്ങള്‍ക്കു തണല്‍ വിരിച്ചീടുവാന്‍
തരിക വിധിയേ... എനിക്കുമീ ജീവിതം...
© ജയകൃഷ്ണന്‍ കാവാലം
Monday, January 31, 2011
Sunday, November 14, 2010
കലിന്ദജ
എഴുതുവാന്‍ മറന്നൊരെന്‍ വരികളിലെവിടെയോ
കവിതയായ് പൂത്തൊരെന്‍ കൂട്ടുകാരീ
കളിചിരി മാഞ്ഞൊരെന്‍ കരളിലെ കളിത്തട്ടില്‍
നൂപുരധ്വനി ചേര്‍ക്കും കൂട്ടുകാരീ
കളഗാനമധുരമാം സ്വരരാഗസുധയാലെ
സുമധുരമധുരേ നീ കൊഞ്ചിടുമ്പോള്‍
അകലുന്ന ജനിദുഃഖശ്ശതം വിണ്ണില്‍ തിളങ്ങുന്നു
ഇഹ ജന്‍മസുകൃതത്തില്‍ താരകള്‍ പോല്‍...
നിലാവലയൊളിചിന്നിച്ചിരിതൂകും തവാനന-
തളിര്‍മുഗ്ധകുസുമമെന്‍ കരങ്ങളേല്‍ക്കേ
ചുടുചുംബനങ്ങളേറ്റു മിഴി കൂപ്പും ഭവതി നിന്‍
മധുരാസ്യമെന്നുമെന്‍റെ ഭാഗ്യമാകട്ടെ...
കലിന്ദകന്യകേ നിന്‍റെ കളഗാനസുഖം ചൂടി
ഹൃദയമുരളിക ഹാ സ്വയം പാടുന്നു
കണികാണാനണയു നീ കനിവിന്‍റെ സുഗന്ധമേ
കരള്‍ തേടും പ്രണയാര്‍ത്ഥ സുഖസാരമേ...
© ജയകൃഷ്ണന്‍ കാവാലം
കവിതയായ് പൂത്തൊരെന്‍ കൂട്ടുകാരീ
കളിചിരി മാഞ്ഞൊരെന്‍ കരളിലെ കളിത്തട്ടില്‍
നൂപുരധ്വനി ചേര്‍ക്കും കൂട്ടുകാരീ
കളഗാനമധുരമാം സ്വരരാഗസുധയാലെ
സുമധുരമധുരേ നീ കൊഞ്ചിടുമ്പോള്‍
അകലുന്ന ജനിദുഃഖശ്ശതം വിണ്ണില്‍ തിളങ്ങുന്നു
ഇഹ ജന്‍മസുകൃതത്തില്‍ താരകള്‍ പോല്‍...
നിലാവലയൊളിചിന്നിച്ചിരിതൂകും തവാനന-
തളിര്‍മുഗ്ധകുസുമമെന്‍ കരങ്ങളേല്‍ക്കേ
ചുടുചുംബനങ്ങളേറ്റു മിഴി കൂപ്പും ഭവതി നിന്‍
മധുരാസ്യമെന്നുമെന്‍റെ ഭാഗ്യമാകട്ടെ...
കലിന്ദകന്യകേ നിന്‍റെ കളഗാനസുഖം ചൂടി
ഹൃദയമുരളിക ഹാ സ്വയം പാടുന്നു
കണികാണാനണയു നീ കനിവിന്‍റെ സുഗന്ധമേ
കരള്‍ തേടും പ്രണയാര്‍ത്ഥ സുഖസാരമേ...
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Sunday, August 22, 2010
സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവിന് (ആലാപനം)
|
നമ്മുടെ പ്രിയ നാടകക്കാരന്‍ ബിജു കോട്ടിലയാണ് ഇത് ആലപിച്ചിരിക്കുന്നത്. ബിജുവിന് നന്ദി അറിയിക്കുന്നു.
Monday, August 09, 2010
മഞ്ജുഷ
മന്ദഹാസങ്ങള്‍ പൂവിടര്‍ത്തുന്ന
മന്ദാരം പൂത്ത സന്ധ്യയില്‍
മന്ദമായ് വന്ന തെന്നല്‍ പോലെ നീ-
യെന്‍റെയോര്‍മ്മയില്‍ വന്നുവോ
ഹര്‍ഷഘോഷങ്ങളായിരം വര്‍ണ്ണ-
വിസ്മയം തീര്‍ത്ത വേളയില്‍
സ്വപ്നമേയെന്‍റെ ഹൃത്തടത്തില്‍ നീ-
യെത്തിയെന്തോ മൊഴിഞ്ഞുവോ
സ്വസ്ഥമാമെന്‍റെ മാനസത്തില്‍ നീ
സ്വച്ഛ സ്വച്ഛം നടക്കവേ
മഞ്ജുഷേ നിന്‍റെ പാദതാളമെന്‍
ഇച്ഛതന്‍ തുടിതാളമായ്
മേഘജാലങ്ങളാശതന്‍ സ്വര്‍ണ്ണ-
രാജികള്‍ ചൂടിയാഢ്യമായ്
വാനവീഥിയിലായിരം മലര്‍-
ച്ചാര്‍ത്തുകള്‍ പകര്‍ന്നീടവേ
ഹാ തപസ്സിളകുന്നു ജീവിത
മോദ മോഹം വളരുന്നു
നിന്‍റെ വാനത്തിലര്‍ക്കനാകുവാ-
നാഗ്രഹിക്കുന്നു മാനസം
മഞ്ജുഭാഷണമന്ത്രണത്തിലെന്‍
മോഘജന്മം പവിത്രമായ്
ധന്യമായ് മമ ജന്‍മദുഃഖങ്ങ-
ളന്യമായി നിസ്സംശയം
നിര്‍മ്മലേ നിന്‍റെ മന്ദഹാസത്തി-
ലെന്നുമെന്നും വിളങ്ങുവാന്‍
നോമ്പു നോല്‍ക്കട്ടെ നിത്യവും നിന്‍റെ
ചാരുശ്രീലകവാതിലില്‍...
© ജയകൃഷ്ണന്‍ കാവാലം
മന്ദാരം പൂത്ത സന്ധ്യയില്‍
മന്ദമായ് വന്ന തെന്നല്‍ പോലെ നീ-
യെന്‍റെയോര്‍മ്മയില്‍ വന്നുവോ
ഹര്‍ഷഘോഷങ്ങളായിരം വര്‍ണ്ണ-
വിസ്മയം തീര്‍ത്ത വേളയില്‍
സ്വപ്നമേയെന്‍റെ ഹൃത്തടത്തില്‍ നീ-
യെത്തിയെന്തോ മൊഴിഞ്ഞുവോ
സ്വസ്ഥമാമെന്‍റെ മാനസത്തില്‍ നീ
സ്വച്ഛ സ്വച്ഛം നടക്കവേ
മഞ്ജുഷേ നിന്‍റെ പാദതാളമെന്‍
ഇച്ഛതന്‍ തുടിതാളമായ്
മേഘജാലങ്ങളാശതന്‍ സ്വര്‍ണ്ണ-
രാജികള്‍ ചൂടിയാഢ്യമായ്
വാനവീഥിയിലായിരം മലര്‍-
ച്ചാര്‍ത്തുകള്‍ പകര്‍ന്നീടവേ
ഹാ തപസ്സിളകുന്നു ജീവിത
മോദ മോഹം വളരുന്നു
നിന്‍റെ വാനത്തിലര്‍ക്കനാകുവാ-
നാഗ്രഹിക്കുന്നു മാനസം
മഞ്ജുഭാഷണമന്ത്രണത്തിലെന്‍
മോഘജന്മം പവിത്രമായ്
ധന്യമായ് മമ ജന്‍മദുഃഖങ്ങ-
ളന്യമായി നിസ്സംശയം
നിര്‍മ്മലേ നിന്‍റെ മന്ദഹാസത്തി-
ലെന്നുമെന്നും വിളങ്ങുവാന്‍
നോമ്പു നോല്‍ക്കട്ടെ നിത്യവും നിന്‍റെ
ചാരുശ്രീലകവാതിലില്‍...
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Sunday, August 08, 2010
ശശികല
പാര്‍വ്വണക്കുളിര്‍ ചൂടി മധുരമായ്
വാനവീഥിയില്‍ വന്ന ശശികലേ...
സൂര്യകാന്തിപോല്‍ കാന്തിയോലും മുഖം
കാണുവാന്‍ വന്ന സൂര്യനാവട്ടെ ഞാന്‍
പാരകസ്മേരഭംഗിയോലുന്ന നിന്‍
പാംസുചന്ദനാലംകൃത ശ്രീയെഴും
ആനനത്തിന്‍ പ്രകാശമായ് മാറുവാന്‍
വാനവീഥിയില്‍ വന്നുദിക്കട്ടെ ഞാന്‍
തേന്‍ കണത്തില്‍ കവിതയും ചന്ദന-
ഗന്ധവും ചേര്‍ന്ന നിന്‍റെ മനോജ്ഞമാം
സ്നേഹഭാഷണ ഗാനത്തിലീറതന്‍
ഈണമായ് ഞാനലിഞ്ഞു ചേരട്ടെ
ശുദ്ധസുന്ദരസങ്കല്‍പ്പ ധാരയാല്‍
ഉജ്ജ്വലം നിന്‍റെ മാനസം കാണവേ
വിശ്വപ്രേമാര്‍ത്ഥസാരം നിരന്തരം
വിസ്മയിപ്പിപ്പതെന്‍ മനോമണ്ഡലം
ദുര്‍ഘടം, ഘോര ദുഃഖമീജീവിത
കഷ്ടകാണ്ഡം കഴിക്കുവാനെങ്കിലും,
കൂട്ടു പോരുകില്‍ ചേര്‍ത്തിടാം മാമക
ശിഷ്ടയാത്രയില്‍ സ്നേഹം പകര്‍ന്നിടാം
വാനവില്ലൊളി തോല്‍ക്കുന്ന വര്‍ണ്ണങ്ങള്‍
പൂ വിടര്‍ത്തുന്ന താവകാത്മാവിലെ
ദാരുശില്പമായെങ്കിലും മാറുവാന്‍
ആശയുണ്ടെനിക്കേറ്റം ശശികലേ...
പേടമാന്‍ മിഴിപ്പൂവില്‍ നിരന്തരം
സ്വപ്നമായ് ഞാനലിഞ്ഞു ചേര്‍ന്നോട്ടേ
ചേര്‍ത്തു വയ്ക്കട്ടെ നിന്നെയെന്‍ പ്രാണന്‍റെ
പ്രാണനൊപ്പം നിരന്തരം കാവ്യമേ...
© കാവാലം ജയകൃഷ്ണന്‍
വാനവീഥിയില്‍ വന്ന ശശികലേ...
സൂര്യകാന്തിപോല്‍ കാന്തിയോലും മുഖം
കാണുവാന്‍ വന്ന സൂര്യനാവട്ടെ ഞാന്‍
പാരകസ്മേരഭംഗിയോലുന്ന നിന്‍
പാംസുചന്ദനാലംകൃത ശ്രീയെഴും
ആനനത്തിന്‍ പ്രകാശമായ് മാറുവാന്‍
വാനവീഥിയില്‍ വന്നുദിക്കട്ടെ ഞാന്‍
തേന്‍ കണത്തില്‍ കവിതയും ചന്ദന-
ഗന്ധവും ചേര്‍ന്ന നിന്‍റെ മനോജ്ഞമാം
സ്നേഹഭാഷണ ഗാനത്തിലീറതന്‍
ഈണമായ് ഞാനലിഞ്ഞു ചേരട്ടെ
ശുദ്ധസുന്ദരസങ്കല്‍പ്പ ധാരയാല്‍
ഉജ്ജ്വലം നിന്‍റെ മാനസം കാണവേ
വിശ്വപ്രേമാര്‍ത്ഥസാരം നിരന്തരം
വിസ്മയിപ്പിപ്പതെന്‍ മനോമണ്ഡലം
ദുര്‍ഘടം, ഘോര ദുഃഖമീജീവിത
കഷ്ടകാണ്ഡം കഴിക്കുവാനെങ്കിലും,
കൂട്ടു പോരുകില്‍ ചേര്‍ത്തിടാം മാമക
ശിഷ്ടയാത്രയില്‍ സ്നേഹം പകര്‍ന്നിടാം
വാനവില്ലൊളി തോല്‍ക്കുന്ന വര്‍ണ്ണങ്ങള്‍
പൂ വിടര്‍ത്തുന്ന താവകാത്മാവിലെ
ദാരുശില്പമായെങ്കിലും മാറുവാന്‍
ആശയുണ്ടെനിക്കേറ്റം ശശികലേ...
പേടമാന്‍ മിഴിപ്പൂവില്‍ നിരന്തരം
സ്വപ്നമായ് ഞാനലിഞ്ഞു ചേര്‍ന്നോട്ടേ
ചേര്‍ത്തു വയ്ക്കട്ടെ നിന്നെയെന്‍ പ്രാണന്‍റെ
പ്രാണനൊപ്പം നിരന്തരം കാവ്യമേ...
© കാവാലം ജയകൃഷ്ണന്‍
Labels:
കവിത
Subscribe to:
Posts (Atom)
