എഴുതുവാന്‍ മറന്നൊരെന്‍ വരികളിലെവിടെയോ
കവിതയായ് പൂത്തൊരെന് കൂട്ടുകാരീ
കളിചിരി മാഞ്ഞൊരെന്‍ കരളിലെ കളിത്തട്ടില്‍
നൂപുരധ്വനി ചേര്‍ക്കും കൂട്ടുകാരീ
കളഗാനമധുരമാം സ്വരരാഗസുധയാലെ
സുമധുരമധുരേ നീ കൊഞ്ചിടുമ്പോള്‍
അകലുന്ന ജനിദുഃഖശ്ശതം വിണ്ണില്‍ തിളങ്ങുന്നു
ഇഹ ജന്മസുകൃതത്തില് താരകള്‍ പോല്‍...
നിലാവലയൊളിചിന്നിച്ചിരിതൂകും തവാനന-
തളിര്മുഗ്ധകുസുമമെന് കരങ്ങളേല്ക്കേ
ചുടുചുംബനങ്ങളേറ്റു മിഴി കൂപ്പും ഭവതി നിന്
മധുരാസ്യമെന്നുമെന്റെ ഭാഗ്യമാകട്ടെ...
കലിന്ദകന്യകേ നിന്റെ കളഗാനസുഖം ചൂടി
ഹൃദയമുരളിക ഹാ സ്വയം പാടുന്നു
കണികാണാനണയു നീ കനിവിന്റെ സുഗന്ധമേ
കരള്‍ തേടും പ്രണയാര്‍ത്ഥ സുഖസാരമേ...
© ജയകൃഷ്ണന് കാവാലം
Subscribe to:
Post Comments (Atom)
5 comments:
ആ പേര് തന്നെ കിടു
:) പ്രണയം.. പ്രണയം..!
കലിന്ദജയെന്താണ്?
valare nannayittundu..... aashamsakal..
നിശാസുരഭി: കലിന്ദജയെന്നാൽ, കലിന്ദപർവതത്തിൽ നിന്ന് ഉദ്ഭവിച്ചവൾ എന്നാണർത്ഥം. യമുനയാണ് അത്. യമുനാനദി കലിന്ദപർവ്വതത്തിൽ നിന്ന് ഉദ്ഭവിച്ചതാണ്.
ഒഴാക്കൻ, നിശാസുരഭി, ജയരാജ് മുരുക്കുംപുഴ സന്ദർശനത്തിന് നന്ദി അറിയിക്കുന്നു.
Post a Comment