ഞാന്‍ മരുഭൂമിയുടെ അടിയിലൂടെ
തീപ്പുഴയായി ഒഴുകുന്നുണ്ട്
മണ്ണിലാഴുന്ന ഒട്ടകക്കുളമ്പുകള്‍
എന്റെ നെഞ്ചിനെ വല്ലാതെ ഞെരുക്കുന്നുണ്ട്
പരിഭവമില്ലാത്ത എന്റെ വേദനകള്‍ക്ക്
ഒരു വരള്‍ച്ചയുടെ സൌന്ദര്യമുണ്ട്
എങ്കിലും എന്നിലെ ഓരോ തുള്ളിയും
കടലേ കടലേ എന്ന് തപിക്കുന്നു
അഗ്നിവാഹിനിയെങ്കിലും
ഓരോ പുഴകള്‍ക്കുമില്ലേ
കടലിനെ പുല്കാന്,
തന്റെ കൂടണയുവാന്‍ മോഹം...
© ജയകൃഷ്ണന് കാവാലം
5 comments:
കടലിലലിഞ്ഞു ചേര്‍ന്ന് തീപ്പുഴയുടെ ചൂടണഞ്ഞ് ശാന്തമാവട്ടെ.
കടലിനെ പുല്കാന്,
തന്റെ കൂടണയുവാന്‍ മോഹം...
ഹോ!
തീപ്പുഴകൾ!
നല്ല പ്രയോഗം. ഇഷ്ടപ്പെട്ടു!
ഓരോ പുഴയുടെയും അവതാര ലക്ഷ്യം തന്നെ കടലിലലിഞ്ഞു ചേരുക എന്നതാണല്ലോ... ഈ തീപ്പുഴയ്ക്കു വേണ്ടിയും അങ്ങു ദൂരെ ഒരു കടല്‍ കാത്തിരിയ്ക്കുന്നുണ്ടാകാം
വരള്‍ച്ചയുടെ സൌന്ദര്യം....ആ പ്രയൊഗം വ്യത്യസ്തമായിരിക്കുന്നു....നല്ല കവിത
simple & humple
Post a Comment