Wednesday, March 24, 2010

തീപ്പുഴ

ഞാന്‍ മരുഭൂമിയുടെ അടിയിലൂടെ
തീപ്പുഴയായി ഒഴുകുന്നുണ്ട്
മണ്ണിലാഴുന്ന ഒട്ടകക്കുളമ്പുകള്‍
എന്‍റെ നെഞ്ചിനെ വല്ലാതെ ഞെരുക്കുന്നുണ്ട്
പരിഭവമില്ലാത്ത എന്‍റെ വേദനകള്‍ക്ക്
ഒരു വരള്‍ച്ചയുടെ സൌന്ദര്യമുണ്ട്
എങ്കിലും എന്നിലെ ഓരോ തുള്ളിയും
കടലേ കടലേ എന്ന് തപിക്കുന്നു
അഗ്നിവാഹിനിയെങ്കിലും
ഓരോ പുഴകള്‍ക്കുമില്ലേ
കടലിനെ പുല്‍‍കാന്‍,
തന്‍റെ കൂടണയുവാന്‍ മോഹം...

© ജയകൃഷ്ണന്‍ കാവാലം

5 comments:

പാവത്താൻ said...

കടലിലലിഞ്ഞു ചേര്‍ന്ന് തീപ്പുഴയുടെ ചൂടണഞ്ഞ് ശാന്തമാവട്ടെ.

Unknown said...

കടലിനെ പുല്‍‍കാന്‍,
തന്‍റെ കൂടണയുവാന്‍ മോഹം...

jayanEvoor said...

ഹോ!
തീപ്പുഴകൾ!
നല്ല പ്രയോഗം. ഇഷ്ടപ്പെട്ടു!

ശ്രീ said...

ഓരോ പുഴയുടെയും അവതാര ലക്ഷ്യം തന്നെ കടലിലലിഞ്ഞു ചേരുക എന്നതാണല്ലോ... ഈ തീപ്പുഴയ്ക്കു വേണ്ടിയും അങ്ങു ദൂരെ ഒരു കടല്‍ കാത്തിരിയ്ക്കുന്നുണ്ടാകാം

മഴത്തുള്ളികള്‍ said...

വരള്‍ച്ചയുടെ സൌന്ദര്യം....ആ പ്രയൊഗം വ്യത്യസ്തമായിരിക്കുന്നു....നല്ല കവിത
simple & humple