എന്നെ വന്നു പുണര്‍ന്നോളൂ നിന്
ഉള്ളില്‍ രാഗം നിറയുമ്പോള്‍
എന്നില്‍ വന്നു നിറഞ്ഞോളൂ നീ
കവിതക്കനിയായ് മാറുമ്പോള്‍
എന്നില്‍ വന്നു പുലര്‍ന്നോളൂ നിന്
സ്നേഹം പൂവായ് വിരിയുമ്പോള്‍
എന്നുടെ മുന്പില് നടന്നോളൂ നീ-
യറിവായുള്ളില്‍ നിറയുമ്പോള്‍
എന്നില്‍ നിന്നുമകന്നോളൂ നീ
സ്വാര്‍ത്ഥതയാല്‍ വിഷമാകുമ്പോള്‍
© ജയകൃഷ്ണന് കാവാലം
4 comments:
ഹ്യദ്യമായ വരികളില്‍ നിറഞ്ഞു നില്ക്കുന്ന ഒരു മനോഹര കവിത.......
ആശംസകള്‍ .....
ഹൃദ്യമായ കുഞ്ഞു കവിത!
ഭാവുകങ്ങള്‍!
വളരെ നന്നായിരിക്കുന്നു.....
സുനദരമായ വരികൾ...ആശംസകൾ..
Post a Comment