കുറേനാള്‍ മുന്‍പെഴുതിയ ഒരു പാട്ടാണിത്. നാടന്‍പാട്ടു ശൈലിയില്‍ എഴുതിയ ഇത് ഈ ബ്ലോഗില്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നതുമാണ്. ഇത് ഓണത്തോടനുബന്ധിച്ച് ‘ആല്‍ത്തറയില്‍‘ പോസ്റ്റ് ചെയ്തപ്പോള്‍ മാണിക്യം ചേച്ചിയാണ് ഇതെടുത്ത് സംഗീതം നല്കി ആലപിക്കുവാന്‍ പണിക്കര്‍സാറിന് അയച്ചു കൊടുക്കുകയും, പണിക്കര്‍സാര്‍ ശ്രവണമധുരമായി ഇത് ആലപിക്കുകയും ചെയ്തിരിക്കുന്നത്. കുട്ടനാടന്‍ ഗ്രാമീണതയുടെ സൌന്ദര്യം മനസ്സില്‍ സൂക്ഷിക്കുന്ന പണിക്കര്‍സാറിന്റെ പ്രതിഭയ്ക്കു പ്രണാമം. ഒപ്പം മാണിക്യം ചേച്ചിക്കും, പണിക്കര്‍ സാറിനും അളവില്ലാത്ത നന്ദിയും അറിയിക്കുന്നു.
കാറ്റു വന്നെന്റെ കരളില്‍ തൊട്ടപ്പോള്‍
സംഗീതം, ആലാപനം: ഡോ. എന്‍.എസ് പണിക്കര്‍ (ഇന്‍ഡ്യ ഹെറിറ്റേജ്)
10 comments:
:)
നല്ല പാട്ടു, നന്നായി പാടിയിരിക്കുന്നു.
ഈ കവിതക്കാറ്റ് എന്റെ കരളിലും തൊട്ടു.
നന്ദി.
ഓണാശംസകൾ.
നല്ല ആലാപനം.
അതിമനോഹരം;വരികളും ആലാപനവും.റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്ന പല ലളിതഗാനങ്ങളെക്കാളും മികച്ചത്.സാങ്കേതികമായി കൂടി മേന്മയുണ്ടാകണം.ഇത്തരം ആലാപനങ്ങള്‍ അയച്ചുതന്നാല്‍ എന്റെ ഗ്രീന്‍ റേഡിയോ പോഡ്കാസ്റ്റില്‍ കൊടുക്കാം.
ഒത്തിരി വൈകി , അതിമനോഹരമായ വരികളും ആലാപനവും...
പലവട്ടം കേട്ട് , പലവട്ടം പഴമയിലേയ്ക്ക് പോയിവന്നു .....
കഥയില്ലാത്തവളുടെ കഥ തന്നെയാണ് കവിത , അടുത്തേയ്ക്ക് വിളിച്ചിട്ട്
വരാതെ മാറിനില്ക്കുന്നു , എന്നെങ്കിലും വരുമെന്ന ആശയോടെ ദൂരെ
നില്ക്കുന്നു ഞാനും .......
ചേച്ചി .
അതിമനോഹരം;വരികളും ആലാപനവും. Ithu malayalam typing vashamillatha computer aayathinal thazheyulla comment-il ninnum njaan copy & paste cheythathaanu. Malayalathe snehikkunna aarkkanu thangalude varikal ishtamakathirikkuka. Really lovely lines. Thanks for such a valuable contribution to all the blog readers.
രഘുനാഥന് മാഷേ: ആദ്യസന്ദര്‍ശനത്തിനു നന്ദി
എഴുത്തുകാരിച്ചേച്ചീ: ക്രെഡിറ്റ് മുഴുവന്‍ പണിക്കര്‍സാറിനും, മാണിക്യം ചേച്ചിക്കുമാണ്
ലതിച്ചേച്ചി: എങ്കില്‍ ഞാന്‍ ധന്യന്‍
പൊട്ടസ്ലേറ്റ്: സത്യം. ആ ആലാപനമാണ് സത്യത്തില്‍ കരളില്‍ തൊടുന്നത്. പിന്നെ സംഗീതവും.
പ്രദീപ്മാഷേ: പിന്നെന്താ അയച്ചു തരാമല്ലോ
കഥയില്ലാച്ചേച്ചി: തീര്‍ച്ചയായും കവിത അടുത്തു വരും. ആത്മാവിലേക്കു വരും... വരാതിരിക്കില്ല
അമ്പിളി: താങ്കള്‍ ദുബായില്‍ നിന്നാണെന്നു കാണുന്നു. അതേ പേരില്‍ എനിക്കൊരു സഹപാഠിനിയുണ്ടായിരുന്നു. ഇപ്പോള്‍ ദുബായിലാണ്. (അതു തന്നെയോ ഇത്?)സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു.
Sir,
Aa Ambiliyalla ee Ambily ennu thonnunnu. Njaan Mixed Collegil paddichitteyilla. Pinne oru kavi enikkoppam paddichittumilla. Thaangale ee blogiloode yaanu ariyunnathu. Iniyum imbamulla, chelulla kavithakal pratheekshikkunnu.
നന്ദി സുഹൃത്തേ...
Post a Comment