എത്തിച്ചേരാന്‍ കഴിയാത്ത ഉയരങ്ങള്‍ മോഹിച്ച്
താഴ്വാരങ്ങളില്‍ പറന്നലഞ്ഞവളാണു ഞാന്‍
പൂമരങ്ങളുടെ ചാഞ്ഞ കൊമ്പുകളേക്കാള്‍
പര്‍വ്വതശാഖികളെ പ്രണയിച്ചവളാണു ഞാന്‍
നക്ഷത്രങ്ങള്‍ മാത്രം ഉദിച്ചിരുന്ന എന്‍റെ സ്വപ്നങ്ങളില്‍
ഒരു കുഞ്ഞു പൂവു പോലും വിടര്‍ന്നതില്ല
ഇനിനിയുമിനിയും ഉയര്‍ന്നു പറക്കാനുള്ള വ്യഗ്രതയില്‍
എന്‍റെ ചിറകുകള്‍ കുഴയുന്നുണ്ടായിരുന്നു
അവസാനം,
ചിറകൊടിഞ്ഞ് ഈ താഴ്വരയിലെ
കൊഴിഞ്ഞുണങ്ങിയ പൂവിതള്‍ മെത്തയില്‍ കിടക്കുമ്പൊഴും
എന്നെങ്കിലും ഉയര്‍ത്തപ്പെടുമെന്ന പ്രതീക്ഷ മാത്രം !
©ജയകൃഷ്ണന്‍ കാവാലം
11 comments:
ഹാ പുഷ്പമേ.............
ശുഭപ്രതീക്ഷ അതാണെന്നും വഴികാട്ടി
നക്ഷത്രങ്ങള്‍ ഉദിക്കുന്ന സ്വപനങ്ങള്‍
എന്നും കൂട്ടുണ്ടാവട്ടെ
നല്ല കവിത ...വളരെ നന്നായി
പ്രതീഷ മാത്രം തളരില്ല
നന്നായി, മാഷേ
നന്നായി
വളരെ നന്നായി
vayichu
ആദ്യമാണിവിടെ.
നന്നായിരിക്കുന്നു!
നന്നായിരിക്കുന്നു
:)
ജയേട്ടാ,ഒരുപെണ്ണിന്‍റ്റെ വളര്‍ച്ചയും താഴ്ച്ചായുമാണല്ലോ വിഷയം!എന്തായാലും നല്ല കവിത ...വളരെ നന്നായിരിക്കുന്നു
ലതി: ചേച്ചിയുടെ ഐശ്വര്യമുള്ള ആദ്യകമന്‍റിന് നന്ദി
മാണീക്യം ചേച്ചി: സ്വപ്നം മാത്രമേയുള്ളൂ ചേച്ചി. നക്ഷത്രങ്ങള്‍ക്ക് എന്നോടു പരിഭവമാണത്രേ!
കണ്ണനുണ്ണി: പ്രതീക്ഷകളെ തളരാന്‍ അനുവദിക്കരുത്
ശ്രീ: ശ്രീ എവിടെയാണ്?
ഷൈജു കോട്ടത്തല, സ്റ്റീഫന്‍ ജോര്‍ജ്ജ്, മനോജ് മേനോന്‍: സ്വാഗതം.
എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു
നന്നായിട്ടുണ്ട് മാഷേ. ആശംസകള്‍!
Post a Comment