കാടു തേടി നാടു തേടി
നാടിന്റെ നേരു തേടി
നേരിന് പൊരുള്‍ തേടി
പൊരുളിന്നകം തേടി
അകതാരിലറിവു തേടി
അറിവിന് ഗുണം തേടി
ഗുണമുള്ള കനി തേടി
മണമുള്ള പൂ തേടി
പൂവിന് നിറം തേടി
നിറമുള്ള നിലാവു തേടി
നിലാവിന് കുളിര് തേടി
കുളിരില്‍ ഇണ തേടി
ഇണ തന് മനം തേടി
മനസ്സിന് മനം തേടി
ഒടുവിലിതെവിടെ ഞാന്‍
ഭ്രാന്താലയത്തിലോ?
© ജയകൃഷ്ണന് കാവാലം
12 comments:
thedi thedi alayuka jeevitham thedi!
:)
മാഷെ,
വരികള്‍ ഇഷ്ടമായി...:):)
കാമുകന്റെ തൊട്ടടുത്തവീട്ടിലാണല്ലൊ കവിയുടെ താമസം.കവിയുടെ തൊട്ടടുത്തമുറിയിൽ തന്നെയാണ് ഭ്രാന്തന്റെ താമസം..ആമുറികളെ വേർതിരിക്കുന്നത് ലോലമായ ഒരു യവനികമാത്രം.
എന്തായാലും നല്ലകവിത. ആശംസകൾ
കാമുകന്റെ തൊട്ടടുത്തവീട്ടിലാണല്ലൊ കവിയുടെ താമസം.കവിയുടെ തൊട്ടടുത്തമുറിയിൽ തന്നെയാണ് ഭ്രാന്തന്റെ താമസം..ആമുറികളെ വേർതിരിക്കുന്നത് ലോലമായ ഒരു യവനികമാത്രം.
എന്തായാലും നല്ലകവിത. ആശംസകൾ
ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ശരിക്കും അവിടെ എത്തും..
ജാഗ്രതൈ..!!
:)
ഭ്രാന്തിനേയും അന്വേഷണത്തേയും വേര്‍തിരിക്കുന്നത് ഈ മതിലാണു...കവിത
നന്നായിരിക്കുന്നു.
അപ്പൊ എന്താണാവോ ശെരിക്കും തിരഞ്ഞത്.........
:)
വരികാളില് കവിതയുണ്ട്, താളവും. നിരീക്ഷണ വൈവിധ്യവും കൂടെ ചേര്‍ന്നാല്‍ നന്ന്. നല്ല കാവ്യാനുശീലനത്തിന് ജയക്ര്ഷ്ണന്റെ കവിതകള്‍ വായനക്കാരെ സഹായിക്കും.
നന്മ.
ഫൈസല്‍
നേരം കെട്ട നേരങ്ങളില്‍ വരിക,
തിരക്കിട്ട് വായിക്കുക,
വല്ലതും രണ്ടു ശകാരം കുറിച്ചിടുക:
amalakhil.blogspot.com
നന്ന്. കവിതയുണ്ട്, താളവും. കുട്ടനാടും കാവാലവും വരികളില്‍ പ്രസ്ഫുരിക്കുന്നു. നല്ല കാവ്യാനുശീലനത്തിന് ജയക്ര്ണന്റെ കവിതകള്‍ ആസ്വാദകരെ സഹായിക്കും. നിരീക്ഷണ വൈവിധ്യവും കൂടെ ചേര്‍ന്നാല്‍ രചനകള്‍ ഒന്നുകൂടെ പ്രസാദാത്മകവും തീവ്രവുമാകും. പ്രാസഭംഗിയില്‍ കവിതയെ അധികം തളച്ചിടേണ്ട. എന്റെ ഒരു നിരീക്ഷണം മാത്രം. എഴുത്തുകാരി/രന് അവന്റെ/അവളുടെ രചനകളുടെ ഹിറ്റ്ലറാണ് എന്നു ഞാന്‍ കരുതുന്നു. അന്യരുടെ ശാസനകളെ തുടര്‍ന്ന് എഴുത്താള്‍ ഒരു മാറ്റവും രചനയില്‍ വരുത്തരുത്. ഭാവിയിലെ രചനകളില്‍ അതെല്ലാം ഒരു പാഠമായെടുത്താല് നന്ന്. അതാണ് അഭിപ്രായങ്ങളുടെ പ്രസക്തിയും.
നന്മ.
ഫൈസല്‍
നേരം കെട്ട നേരങ്ങളില്‍ പകയോടെ വായികുക.
സ്നേഹശകാരങ്ങള്‍ കുറിക്കുക.
സന്ദര്‍ശിക്കുക
amalakhil.blogspot.com
നന്നായിട്ടുണ്ട്ട്ടോ.......... കവിതങ്ങട് ഇഷ്ടായി
Post a Comment