Sunday, September 08, 2013

വെറുതേ വരുന്നോണം പിന്നെയും...

എവിടെയോ വാടിക്കൊഴിഞ്ഞൊരാപ്പൂവുകള്‍
തിരികെത്തിരഞ്ഞുകൊണ്ടോണമെത്തി
മറവിയില്‍ പഴകിയ കളികള്‍ തന്നാരവം
പൂവേ പൊലി വിളിച്ചോണമെത്തി

എവിടെയക്കാലമാപ്പുതുമതന്‍ മേളമെ-
ന്നറിയാതെയോര്‍ത്തു കൊണ്ടോണമെത്തി
എവിടെയും ശൂന്യമെന്നറിയുമെന്നാകിലും
വെറുതേയിത്തവണയും ഓണമെത്തി...


© കാവാലം ജയകൃഷ്ണന്‍

4 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഓര്‍മ്മപ്പൂക്കളുടെ ഓണമണം

സൗഗന്ധികം said...

നല്ല കവിത.ഓണാശംസകൾ

ajith said...

നല്ല കവിത
അല്പം കൂടിയുണ്ടെങ്കില്‍ ഇനിയും നന്നായേനെ

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ.


ഓണാശംസകള്‍!