നീ വരും നാളെകളെന്നുമെന്‍ കണ്ണിന്റെ -
യൊരു തുള്ളി വെട്ടത്തില്‍ ചേര്‍ത്തു വയ്ക്കാം
അണിമലര്‍ കോര്‍ത്തൊരു ചേലൊത്ത കൊലുസിന്റെ
യരിയകൊഞ്ചലുകള്‍ ഞാന്‍ കാത്തിരിക്കാം
ഇളവെയില്‍ വീണ നിന്‍ മുഖവര്‍ണ്ണകാന്തിയാല്‍
സുരലോകമൊന്നു നീ തീര്‍ത്തു വയ്ക്കേ
അറിയുന്നിതാത്മരഹസ്യമൊന്നിന്നു ഞാ-
നിവള്‍ തന്നെയെന്റെ സുഭാഗ്യതാരം
ചിതറിയ കുന്തള ഭാരമൊരഴകിന്റെ
വനഭംഗിയെന്നില്‍ പകര്‍ന്നു നല്‍കേ
അരിയ തേന്‍ ചുണ്ടില്‍നിന്നൊഴുകുന്ന ഹാസമെന്‍
കുന്തളത്തില്‍ തേന്‍ പകര്‍ന്നു നല്‍കേ
അനുദിനം മനസ്സിന്റെ ശ്രീലകത്തൊരു വേള-
യമരുന്ന ദേവി തന്‍ ദര്‍ശനം പോല്‍
ധ്യാനാര്‍ത്ഥമോഹിനീ ഏകാന്തയോഗിഞാ-
നറിയുന്നിതെന്റെ സന്യാസസാരം !
അണിമലര്‍ കോര്‍ത്തൊരു ചേലൊത്ത കൊലുസിന്റെ
യരിയകൊഞ്ചലുകള്‍ ഞാന്‍ കാത്തിരിക്കാം
ഇളവെയില്‍ വീണ നിന്‍ മുഖവര്‍ണ്ണകാന്തിയാല്‍
സുരലോകമൊന്നു നീ തീര്‍ത്തു വയ്ക്കേ
അറിയുന്നിതാത്മരഹസ്യമൊന്നിന്നു ഞാ-
നിവള്‍ തന്നെയെന്റെ സുഭാഗ്യതാരം
ചിതറിയ കുന്തള ഭാരമൊരഴകിന്റെ
വനഭംഗിയെന്നില്‍ പകര്‍ന്നു നല്‍കേ
അരിയ തേന്‍ ചുണ്ടില്‍നിന്നൊഴുകുന്ന ഹാസമെന്‍
കുന്തളത്തില്‍ തേന്‍ പകര്‍ന്നു നല്‍കേ
അനുദിനം മനസ്സിന്റെ ശ്രീലകത്തൊരു വേള-
യമരുന്ന ദേവി തന്‍ ദര്‍ശനം പോല്‍
ധ്യാനാര്‍ത്ഥമോഹിനീ ഏകാന്തയോഗിഞാ-
നറിയുന്നിതെന്റെ സന്യാസസാരം !
©
6 comments:
അവസാനത്തെ നാല് വരി ഇഷ്ടപ്പെട്ടു... എന്തോ ഒരു വശപിശക്...
എനിക്കുമുണ്ടൊരു ബ്ലോഗ്... വരുമെന്നും ചങ്ങാതിയാകുമെന്നും അഭിപ്രായം സത്യസന്ധമായി പറയുമെന്നും പ്രതീക്ഷിച്ചു കൊണ്ട്....
വാവ
സ്വാഗതം വിനീത്... താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. എന്തോ ഒരു വശപ്പിശക് എനിക്കും തോന്നുന്നുണ്ട്. ഞാനും, അവസാനത്തെ വാക്കില്‍ പിടിച്ചു കയറിയതാണ്. വെറുതെയിരുന്നപ്പോള്‍ ‘സന്യാസ സാരം’ എന്നൊരു വാക്ക് മനസ്സില്‍ കയറി വന്നു. അവിടുന്ന് മുകളിലോട്ടു പോയതിന്റെ കുഴപ്പമായിരിക്കും....... സന്ദര്‍ശനത്തിന് നന്ദി. തീര്‍ച്ചയായും ഞാനിതാ താങ്കളുടെ ബ്ലോഗ്ഗിലെക്ക് എത്തിക്കഴിഞ്ഞു...
എവിടെ ബ്ലോഗ്? കണ്ടില്ലല്ലോ വിനീത്...
നല്ല പാട്ട്
കുറേ നാളു കൂടിയാണ് ഈ വഴി വരുന്നത്.
സുഖമല്ലേ മാഷേ?
പുതുവത്സരാശംസകള്‍!
പുതുവത്സരാശംസകള്‍ ശ്രീ... എവിടെയായിരുന്നു? ഇടക്കിടെ ചിന്തിക്കുമായിരുന്നു ശ്രീ എവിടെപ്പോയെന്ന്... എല്ലാവരും നന്നായിരിക്കുന്നു... അവിടെയും...?
Post a Comment