എണ്ണയൊഴുകും ഞരമ്പുകൾ മണ്ണിന്റെ
ഉഷ്ണകമ്പളം മൂടിത്തുടിക്കുമീ
ഊഷരസ്വപ്നഭൂമിയിലാണെന്റെ
യൌവ്വനം നോറ്റ നോമ്പിന്റെ നോവുകൾ
ദൂരെയർക്കൻ തിളച്ചിറ്റു തൂവുമീ
തീവെയിലിന്റെ തീക്ഷ്ണസംസർഗ്ഗത്താൽ
അലയൊടുങ്ങാക്കരളിൻ കയങ്ങളിൽ
കനിവു വറ്റി വരണ്ടു കിടക്കയായ്
ഹരിതമോഹം വിളിക്കുന്ന തീരത്തി-
നിപ്പുറം വേർപ്പുചിന്തിക്കിതയ്ക്കയാ-
ണവധിയില്ലാപ്രയാണമധ്യത്തിലായ്
തിരികെയാത്രയ്ക്കൊരുങ്ങുന്ന മാനസം
വെന്ത മണ്ണിൽ വിറയ്ക്കുന്ന പാദങ്ങൾ
ജീവിതം കണ്ടു വേച്ചു വേച്ചങ്ങനെ
നാൾവഴികൾക്കു മുന്നേ നടക്കുവാൻ
വേഗവേഗം കുതിക്കാൻ ശ്രമിക്കയായ്
മരുവു തന്നിലെ ഭാഗ്യങ്ങൾ തേടിയി-
ങ്ങെത്തിടുന്നുണ്ടു ഹതഭാഗ്യരിപ്പൊഴും
കാൺമതീലവർ മനസ്സിന്റെ നൊമ്പരം
‘അത്തർ’ പൂശിയടക്കും ജനങ്ങളെ
© ജയകൃഷ്ണൻ കാവാലം
Tuesday, April 05, 2011
Subscribe to:
Post Comments (Atom)
3 comments:
കൊള്ളാം നന്നായി
ഹാ ..
മരുപ്പച്ച തേടുന്നവര്‍ ...!
:)
Post a Comment