ഏതു നോവിന്റെയാത്മാവില് നിന്നുമീ
പാട്ടെടുത്തെന്റെ കരളില്‍ നിറച്ചു നീ
ഏതു ദിവ്യമാം ചോദനയാലെയെന്
ചേതനയിലെ വേദന കണ്ടു നീ...???
ഏതൊരുന്മാദ ചിന്തതന്‍ തീയിലേ-
ക്കാര്ദ്രമായ് വന്നു നീ പൊലിഞ്ഞെങ്കിലും
ഏതൊരുത്തുംഗ ഭാവനാ ശൈലത്തി-
ലര്ക്കതുല്യം ജ്വലിച്ചു നിന്നീടിലും
ഹാ... മനസ്സിന്റെ വിങ്ങലില് പൂക്കുന്ന
പുഷ്പമേ..., നിനക്കാകട്ടെയെന്നിലെ
എന്നെയും, എന്റെ നോവിന് കണങ്ങളും
അര്‍ത്ഥശൂന്യമാമീ പ്രേമ ഗീതവും
വേദനത്തീ പടര്‍ന്നിടും ദേഹിയില്‍
വേദഗീതികള്ക്കെന്തുണ്ടു സാഹസം
ചെയ്തുണര്വ്വിന്റെയുണ്മയെ കാട്ടുവാന്‍
വേരിറങ്ങുന്ന നോവിനെ മായ്ക്കുവാന്‍?
ദൂരദൂരം നടന്നെത്തിയാകാശ
സീമയാം ചക്രവാളങ്ങള്‍ തേടവേ
നേരമില്ലിനി ഭൂമിയില്‍ കാലമേ
കാഴ്ച നല്കുകെന് ലക്ഷ്യം ഗ്രഹിക്കുവാന്‍...
© ജയകൃഷ്ണന് കാവാലം
Wednesday, April 21, 2010
Subscribe to:
Post Comments (Atom)
5 comments:
'Love is universal' If this is a love poem, i can catch this fact from this poem.
But it is not in a dream world also.
So, to be frankly, i like it
പ്രിയ മഴത്തുള്ളി,
ഇതൊരു പ്രണയകവിതയാണോ എന്നെനിക്കറിയില്ല. ചിലപ്പോള്‍ ആയിരിക്കാം. മറ്റൊരാളിന്റെ ഒരു കവിതയില്‍ (ശശിയേട്ടന്)(അതും പ്രണയകവിതയായിരുന്നില്ല) ഇട്ട കമന്റാണ് ഇതിന്റെ ആദ്യ നാലു വരികള്‍. തുടര്‍ന്ന് ഇതു പൂര്ണ്ണമാക്കണമെന്നു തോന്നി. അത്രമാത്രം. ഒരുപക്ഷേ എന്റെ ഉള്ളില്‍ പ്രണയം കാണുമായിരിക്കാം അതുകൊണ്ടാവാം വരികളില്‍ കടന്നു വന്നത്...
സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു...
മനോഹരം മാഷേ. നല്ല വരികള്‍, നല്ല താളം...
"ഏതു നോവിന്റെയാത്മവിൽ നിന്നുമീ
പാട്ടെടുത്തെന്റെ കരളിൽ നിറച്ചു നീ "
....
"നേരമില്ലിനീ കാലമേ ഭൂമിയിൽ "
നല്ല വരികൾ.
ഇഷ്ടമായി.
“ഏതൊരുന്മാദ ചിന്തതൻ തീയിലേയ്ക്കാ-
ർദ്രമായ് വന്നു നീ പൊലിഞ്ഞെങ്കിലും ഏതൊരുത്തുംഗ ഭാവനാശൈലത്തി-
ലർക്കതുല്യം ജ്വലിച്ചു നിന്നീടിലും..”
ഈ വരികൾ വളരെ ഇഷ്ടമായി..
Post a Comment